Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഭരണകൂട നടപടികളെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ ഭരണഘടന വഴികാട്ടിയാവുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

“ഭൂരിപക്ഷ പ്രവണതകൾ, അവ ഉണ്ടാകുമ്പോഴെല്ലാം, നമ്മുടെ ഭരണഘടനാ വാഗ്ദാനത്തിന്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യപ്പെടണം,” അദ്ദേഹം പറഞ്ഞു.

DY Chandrachud, Justice DY Chandrachud constitution, Indian express, Indian express news, ചന്ദ്രചൂഡ്, ജസ്റ്റിസ് ചന്ദ്രചൂഡ്, ഡിവൈ ചന്ദ്രചൂഡ്, ഭരണഘടന, ie malayalam

തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഏതായാലും അവരുടെ നടപടികളെ വിലയിരുത്തുന്നതിനുള്ള വഴികാട്ടി ഭരണ ഘടനയാണെന്ന് സുപ്രീം കോടതി ജഡ്ജ് ഡി വൈ ചന്ദ്രചൂഡ്. സർക്കാരിന്റെ നിയമ സാധുത എന്തായാലും അവയുടെ ചെയ്തികളോ നിഷ്ക്രിയത്വമോ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെങ്കിൽ അതിന് വഴികാട്ടിയാവുന്ന ധ്രുവ നക്ഷത്രമാണ് രാജ്യത്തിന്റെ ഭരണഘടനയെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

“ഞങ്ങളുടെ ഭരണഘടനാ വാഗ്ദാനത്തിന്റെ” പശ്ചാത്തലത്തിൽ ഭൂരിപക്ഷ പ്രവണതകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സ്വേച്ഛാധിപത്യത്തോട് എന്തെങ്കിലും തരത്തിൽ സാമ്യമുള്ള പ്രവർത്തനങ്ങൾ, പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്തൽ, ലിംഗ വിവേചനം, ജാതീയത, മതമൊ പ്രദേശമോ കണക്കിലെടുത്തുള്ള അപര വത്കരണം എന്നിവ ഇന്ത്യയെ തങ്ങളുടെ ഭരണഘടനാ റിപ്പബ്ലിക്കായി അംഗീകരിച്ച നമ്മുടെ പൂർവ്വികർക്ക് നൽകിയ ഒരു പവിത്രമായ വാഗ്ദാനത്തെ അസ്വസ്ഥമാക്കുന്നു,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിക്ഷാ പ്രസരക് മണ്ഡലി (എസ്പിഎം) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന പിതാവ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ 101-ാം ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചത്.

Read More: ഭീരുക്കള്‍ക്കു കോൺഗ്രസ് വിടാം, നിര്‍ഭയര്‍ക്ക് സ്വാഗതം: രാഹുല്‍ ഗാന്ധി

ഭരണഘടനാ റിപ്പബ്ലിക്കിന്റെ 71-ാം വർഷത്തിലേക്ക് ഇന്ത്യ മുന്നേറുകയാണ് . രാജ്യത്തിന്റെ ജനാധിപത്യം ഇപ്പോൾ പുതിയതല്ലെന്നും ഭരണഘടനാ ചരിത്രം പഠിക്കുകയും അതിന്റെ ചട്ടക്കൂടിൽ ഇടപഴകുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അത്ര പ്രയോജനകരമല്ലെന്ന് പലർക്കും തോന്നിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

“എന്നിരുന്നാലും, സമാധാനത്തിന്റെയോ പ്രതിസന്ധിയുടെയോ കാലഘട്ടമാണോ എന്ന്ന നോക്കാതെ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിയമസാധുത കണക്കിലെടുക്കാതെ ഭരണകൂടത്തിന്റെ നടപടികളെയും നിഷ്ക്രിയത്വങ്ങളെയും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ അതിന് ദിശകാണിക്കുന്ന ധ്രുവ നക്ഷത്രമാണ് ഭരണഘടന,” ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

എല്ലാ പൗരർക്കും ലിംഗം, ജാതി, മതം എന്നിവ പരിഗണിക്കാതെ തുല്യതയും മത സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള മൗലിാവകാശങ്ങളും അടക്കമുള്ള കാര്യങ്ങൾ ഉറപ്പു നൽകിക്കൊണ്ട് ഏകീകരിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

Read More: ഡൽഹിയിൽ മോദി-പവാർ കൂടിക്കാഴ്ച; ചർച്ചയായത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെന്ന് പവാർ

“ഭൂരിപക്ഷ പ്രവണതകൾ, അവ ഉണ്ടാകുമ്പോഴെല്ലാം, നമ്മുടെ ഭരണഘടനാ വാഗ്ദാനത്തിന്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യപ്പെടണം,” അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശിൽപിയ ഡോക്ടർ ബിആർ അംബേദ്കറെയും തന്റെ പ്രസംഗത്തിൽ ചന്ദ്രചൂഡ് അനുസ്മരിച്ചു. ജാതീയത, പുരുഷാധിപത്യം, അടിച്ചമർത്തുന്ന ഹിന്ദു സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ കടുത്ത പോരാട്ടം തുടങ്ങുന്നതിനുമുമ്പ് അംബേദ്കർ തന്റെ ആദ്യത്തെ പോരാട്ടം നടത്തിയത് വിദ്യാഭ്യാസത്തിനുള്ള അവസരത്തിനു വേണ്ടിയാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

ഇന്ന്‌ നമുക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ ധീരമായ പോരാട്ടങ്ങളുടെ ഫലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ചെറുപ്പ കാലത്ത് തന്നെ നിലവിലുള്ള വ്യവസ്ഥകളെയും ഉച്ചനീചത്വങ്ങളെയും ശ്രേണികളെയും ചോദ്യം ചെയ്ത് പുരോഗമന രാഷ്ട്രീയത്തെയും സംസ്കാരങ്ങളെയും ഉയർത്തിപ്പിടിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Read More: ജീവിക്കാനുള്ള അവകാശമാണ് പരമപ്രധാനം; കൻവാർ യാത്ര പുനഃപരിശോധിക്കണം: സുപ്രീം കോടതി

1828 ൽ അക്കാദമിക് അസോസിയേഷൻ രൂപീകരിച്ചുകൊണ്ട് ഇന്ത്യയിൽ വിദ്യാർത്ഥി പ്രസ്ഥാനം ആരംഭിച്ചതിനെക്കുറിച്ച് ഓർമിപ്പിച്ച ചന്ദ്രചൂഡ് വിദ്യാർത്ഥികൾ ഈ മാർഗം പിന്തുടർന്നത് കൊളോണിയൽ ഭരണത്തിനെതിരെ മാത്രമല്ല ഭാവിയിലെ അനീതികൾക്ക് എതിരെ കൂടിയാണെന്ന് പറഞ്ഞു.

“വിദ്യാർത്ഥികൾ ഈ ധീരമായ നീതി പിന്തുടരുന്നത് കൊളോണിയൽ ഭരണത്തിനെതിരെയല്ല, ഭാവിയിലെ അനീതിക്കെതിരെയായിരുന്നു. 1975 ലെ അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ളവയ്ക്കെതിരെ,” അദ്ദേഹ് പറഞ്ഞു.

മറ്റ് അവകാശങ്ങൾക്കുപുറമെ സിവിൽ, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളായ വോട്ടവകാശം, സമത്വത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ മൗലികാവകാശമായി ഭരണഘടന ഉറപ്പുനൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവ പൗരന്മാർക്ക് മാത്രമല്ല, ചിലത് പൗരന്മാരല്ലാത്തവർക്കും ഉറപ്പ് നൽകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Justice dy chandrachud on constitution and majoritarianism

Next Story
ഡൽഹിയിൽ മോദി-പവാർ കൂടിക്കാഴ്ച; ചർച്ചയായത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെന്ന് പവാർmodi pawar meet, PM Modi Sharad Pawar meet, modi pawar meet in delhi, PM Modi, NCP chief Sharad Pawar, Sharad Pawar president, Prashant Kishor, Indian Express, മോദി, നരേന്ദ്ര മോദി, പ്രധാനമന്ത്രി, പവാർ, ശരദ് പവാർ, എൻസിപി, മോദി-പവാർ, കൂടിക്കാഴ്ച, എൻസിപി, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com