ന്യൂഡല്‍ഹി : ജസ്റ്റിസ് ദീപക് മിശ്ര അടുത്ത ചീഫ്ജസ്റ്റിസ് ആവും. ഓഗസ്റ്റ് ഇരുപത്തിയേഴാം തീയ്യതി നിലവിലെ ചീഫ്ജസ്റ്റിസായ ജെഎസ് ഖേഹര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ദീപക് മിശ്രയെ പുതിയ ചീഫ്ജസ്റ്റിസായി നിയമിച്ചത്.

പാട്ന, ഡല്‍ഹി ഹൈകോടതികളിലെ മുന്‍ ചീഫ്ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര. ഒറീസ്സ‌ ഹൈകോടതിയിലാണ് അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. 1996ല്‍ ഒറീസ്സ‌ ഹൈകോടതിയില്‍ തന്നെ അഡീഷണല്‍ ജഡ്ജായി നിയമിതനാകുന്ന ദീപക് മിശ്ര. 1993ലെ മുംബൈ ബോംബ്‌ സ്ഫോടനം അടക്കം പല സുപ്രധാന കേസുകളിലും വിധി പുറപ്പെടുവിച്ചിട്ടുള്ള ജസ്റ്റിസ് ദീപക് മിശ്ര നിലവില്‍ സുപ്രീംകോടതി ജഡ്ജ് ആണ്.

നിലവിലെ സുപ്രീംകോടതി ചീഫ്ജസ്റ്റിസായ ജെഎസ് ഖേഹര്‍ തന്നെയാണ് ദീപക് മിശ്രയുടെ പേര് നിര്‍ദ്ദേശിക്കുന്നത്. സുപ്രീംകോടതിയുടെ നാല്‍പ്പത്തിയഞ്ചാമത് ജഡ്ജിയാവും ജെഎസ് ഖേഹര്‍. 2017 ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ