/indian-express-malayalam/media/media_files/2026/01/24/cji-suryakanth-2026-01-24-17-23-12.jpg)
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
മുംബൈ: നീതി ലഭിക്കാൻ വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നത് മാത്രമല്ല, അത് നീതിയെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. മുംബൈ യൂണിവേഴ്സിറ്റി കോൺവക്കേഷൻ ഹാളിൽ നടന്ന ഫാലി നരിമാൻ സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതികളുടെ അധികാരവും പൗരന്മാർക്ക് നീതി ലഭ്യമാക്കുന്നതിൽ അവയുടെ പങ്കും അദ്ദേഹം പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
Also Read: ലോക്ഖണ്ഡ്‌വാല വെടിവയ്പ് കേസ്: നടൻ കമാൽ ആർ ഖാൻ അറസ്റ്റിൽ
ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരം ഹൈക്കോടതികൾക്ക് നൽകിയിട്ടുള്ള അധികാരങ്ങളെക്കുറിച്ച് സംസാരിക്കവെ, ഇടക്കാലാശ്വാസം നൽകാനുള്ള അധികാരം പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഭൂമി പിടിച്ചെടുക്കപ്പെട്ട ഒരു ചെറുകിട കർഷകനോ, അഡ്മിഷൻ നിഷേധിക്കപ്പെട്ട ഒരു വിദ്യാർത്ഥിയോ സംബന്ധിച്ചിടത്തോളം നീതി വൈകുന്നത് അത് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് തുല്യമാണ്. ആദ്യ വാദം കേൾക്കുമ്പോൾ തന്നെ എക്‌സിക്യൂട്ടീവ് നടപടികൾ സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതിയുടെ കഴിവാണ് പലപ്പോഴും ഒരു സാധാരണ പൗരന് ലഭിക്കുന്ന യഥാർത്ഥ 'നീതി'' - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Also Read: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാർക്ക് ദാരുണാന്ത്യം; ഏഴു പേർക്ക് പരിക്ക്
രാജ്യത്തെ ഹൈക്കോടതികളുടെ ഭാവി അവയുടെ സജീവമായ ഇടപെടലുകളെ ആശ്രയിച്ചായിരിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. കോടതിയുടെ വാതിൽക്കൽ ആരെങ്കിലും മുട്ടുന്നത് വരെ കാത്തുനിൽക്കാതെ, നിയമവാഴ്ചയിലെ വീഴ്ചകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ കോടതികൾ ജാഗ്രത കാട്ടണം. നീതി ലഭ്യമാക്കുക എന്നത് കേവലം നിഷ്‌ക്രിയമായ ഒരു അവകാശമല്ല, മറിച്ച് സർക്കാർ ഉറപ്പുനൽകുന്ന സജീവമായ സേവനമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയിലെ പുരോഗതി സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള സാമ്പത്തിക വിടവ് വർദ്ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, നീതിന്യായ വ്യവസ്ഥയിൽ സമത്വം ഉറപ്പാക്കാൻ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തണം.
Also Read: ജാർഖണ്ഡിൽ വൻ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1 കോടി പ്രഖ്യാപിച്ച നേതാവ് അടക്കം 15 പേരെ വധിച്ചു
വെർച്വൽ ഹിയറിംഗുകളെ വെറും അടിയന്തര നടപടിയായി കാണാതെ, നീതിയിലേക്കുള്ള സ്ഥിരമായ ഒരു തൂണായി അംഗീകരിക്കണം. ഗാഡ്ചിറോളിയിലെ ഒരു ആദിവാസി സ്ത്രീക്കോ വടക്കുകിഴക്കൻ മേഖലയിലെ ഒരു തൊഴിലാളിക്കോ നീതിക്കായി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരരുത്. നീതി ലഭ്യമാക്കുന്നതിലെ ചെലവും ദൂരവും കുറയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.നിയമം നിശബ്ദമാകുമ്പോൾ കോടതികൾ നിശബ്ദരായിരിക്കരുത്. നീതിയുടെ മേഖലയിൽ ശൂന്യതയുള്ളിടത്തെല്ലാം കോടതികളുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Read More: സമ്മൻസ് അവഗണിച്ച കേസ്: അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us