ഭാരത് ജോഡൊ യാത്രയുടെ തിരക്കിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ വിഷയങ്ങള്‍ ഇടവേള നല്കി തന്റെ ജീവിത പങ്കാളിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് രാഹുല്‍.
യൂട്യൂബര്‍ കാമിയ ജാനിയുമായുള്ള സംഭാഷണത്തിലാണ് രാഹുല്‍ മനസ് തുറന്നത്. സ്നേഹവും വിവേകവുമുള്ള ഒരു വ്യക്തിയായിരിക്കണം പങ്കാളിയെന്നാണ് രാഹുലിന്റെ പക്ഷം. അത്തരത്തിലൊരു പെണ്‍കുട്ടി വരുമ്പോള്‍ ഞാന്‍ വിവാഹം കഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണശീലത്തെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. താന്‍ അമിതമായി ഭക്ഷണം കഴിക്കുന്ന വ്യക്തിയല്ല, ചക്ക, പയര്‍ വര്‍ഗങ്ങള്‍ എന്നിവയോട് താല്‍പ്പര്യവുമില്ലെന്നും രാഹുല്‍ പറഞ്ഞു.
“കൂടുതലും മാംസാഹാരം കഴിക്കുന്ന വ്യക്തിയാണ് ഞാന്‍. ഡല്‍ഹിയിലെ മോതി മഹല്‍, സ്വാഗത്, ശരവണ ഭവന് എന്നിവയാണ് ഇഷ്ട ഭക്ഷണശാലകള്‍,” അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണരീതി വളരെ കര്‍ശനമാണെന്ന് പറഞ്ഞ രാഹുല്‍ ഭാരത് ജോഡൊ യാത്രയില്‍ കഴിഞ്ഞ വിഭവങ്ങളെക്കുറിച്ചും കൂട്ടിച്ചേര്‍ത്തു. “തെലങ്കാനയില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. കാരണം ഞാന്‍ അങ്ങനെ എരിവുള്ള ഭക്ഷണങ്ങളോട് താല്‍പ്പര്യമുള്ള വ്യക്തിയല്ല,” രാഹുല്‍ പറഞ്ഞു.
മാര്‍ഷ്യല്‍ ആര്‍ട്ട്സ്, സൈക്ക്ലിങ്, സ്കൂബ ഡൈവിങ് എന്നിവയോടുള്ള താല്‍പ്പര്യവും രാഹുല്‍ മറച്ചു വച്ചില്ല. ജാപ്പനീസ് മാര്‍ഷ്യല്‍ ആര്ട്ട്സായ അക്കിഡോയില് തനിക്ക് ബ്ലാക്ക് ബെല്റ്റുണ്ടെന്നും കോളജ് സമയത്ത് ബോക്സിങ്ങിലും താല്‍പ്പര്യമുണ്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു.