scorecardresearch

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അംഗമായവരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനവ്

ഏറ്റവും കൂടുതല്‍ പേര്‍ പദ്ധതി ഉപയോഗപ്പെടുത്തിയത് തമിഴ്നാട്ടില്‍ നിന്നാണ്

ഏറ്റവും കൂടുതല്‍ പേര്‍ പദ്ധതി ഉപയോഗപ്പെടുത്തിയത് തമിഴ്നാട്ടില്‍ നിന്നാണ്

author-image
Harikishan Sharma
New Update
MGNREGA|India

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായവരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജി-എന്‍ആര്‍ഇജിഎസ്) കീഴില്‍ ജോലി ലഭിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് പത്ത് ശതമാനം വര്‍ധിച്ച് ഈ വര്‍ഷം ജൂണില്‍ 3.04 കോടിയിലെത്തിയതായി കണക്കുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ സംഖ്യയാണിത്, 2014 ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് - എന്‍ആര്‍ഇജിഎസ് ഡാഷ്ബോര്‍ഡില്‍ 3 കോടി കവിയുന്ന പ്രതിമാസ കണക്കുകള്‍ ലഭ്യമാകുന്നത്.

Advertisment

കോവിഡ് -19 കാരണം ഇന്ത്യ ദേശീയ ലോക്ക്ഡൗണിലായിരുന്ന 2020 മെയ് മാസത്തിലും (3.3 കോടി) 2020 ജൂണിലും (3.89 കോടി) തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയ കുടുംബങ്ങളുടെ എണ്ണം 3 കോടി കവിഞ്ഞിരുന്നു. കോവിഡിന്റെ മാരകമായ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ച 2021 ജൂണിലെ (2.93 കോടി) കണക്കുകള്‍ പ്രകാരം ഈ ജൂണിലെ എണ്ണം കൂടുതലാണ്.

മണ്‍സൂണ്‍ ദുര്‍ബലമായതിനാലാകാം ജൂണില്‍ സംഖ്യ കുത്തനെ വര്‍ധിച്ചതെന്നും ചീഫ് ഇക്കണോമിസ്റ്റ്, ഇന്ത്യ റേറ്റിംഗ്സ് ദേവേന്ദ്ര കുമാര്‍ പന്ത് പറഞ്ഞു. ജൂണിലെ മഴ അസമമായതിനാല്‍, വിതയ്ക്കല്‍ വൈകിയതിനാല്‍ ആളുകള്‍ തൊഴിലുറപ്പ് പദ്ധതി തിരഞ്ഞെടുത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ മഴയില്‍ മാറ്റമുണ്ടാകുന്നതോടെ ഈ എണ്ണം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ ഓഫ് ഇന്ത്യ പ്രണാബ് സെന്നിന്റെ അഭിപ്രായത്തില്‍ പദ്ധതിയിലെ ഉപയോക്താക്കളുടെ കുതിച്ചുചാട്ടം രണ്ട് കാരണങ്ങളാല്‍ ആകാം. ഒന്ന്, കോവിഡ്-19 നെ തുടര്‍ന്നുള്ള വര്‍ദ്ധിച്ച ഗ്രാമീണ തൊഴിലില്ലായ്മ, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സമയബന്ധിതമായി ഫണ്ട് അനുവദിച്ചത്. തുടര്‍ച്ചയായി, ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ വര്‍ദ്ധിച്ചു. 2023 ഏപ്രിലില്‍ 2.07 കോടി കുടുംബങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നു, 2023 മെയ് മാസത്തില്‍ 2.86 കോടി കുടുംബങ്ങളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്.

Advertisment

2023 ജൂണിലെ 3.03 കോടി കുടുംബങ്ങളില്‍, തമിഴ്നാട്ടില്‍ 17 ശതമാനം അഥവാ 51.80 ലക്ഷം കുടുംബങ്ങള്‍ ഉണ്ടായിരുന്നു, ആന്ധ്രാപ്രദേശ് 33.14 ലക്ഷം, രാജസ്ഥാന്‍ 32.68 ലക്ഷം, ഉത്തര്‍പ്രദേശ് 32.10 ലക്ഷം, ബിഹാര്‍ 22.36 ലക്ഷം എന്നിങ്ങനെയാണ്. 10 സംസ്ഥാനങ്ങളിലായി, ജൂണില്‍ ഒരു ദശലക്ഷത്തിലധികം കുടുംബങ്ങള്‍ പദ്ധതി പ്രയോജനപ്പെടുത്തി.

ഇക്കാലയളവില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ പദ്ധതി ഉപയോഗപ്പെടുത്തിയത് തമിഴ്നാട്ടില്‍ നിന്നാണ്. 12.15 ലക്ഷമാണ് തമിഴ്നാട്ടില്‍ നിന്നുള്ള വര്‍ധനവ്, 2022 ജൂണിലെ 39.64 ലക്ഷത്തേക്കാള്‍ 30.66 ശതമാനം കൂടുതലാണ്. ശതമാനക്കണക്കില്‍, ഛത്തീസ്ഗഢില്‍ 36 ശതമാനം വര്‍ധന രേഖപ്പെടുത്തി, ഈ വര്‍ഷം ജൂണില്‍ 11.85 ലക്ഷം കുടുംബങ്ങള്‍ ഗ്രാമീണ ജോലി പ്രയോജനപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ 8.75 ലക്ഷം ആയിരുന്നു.

കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് എംജി-എന്‍ആര്‍ഇജിഎസിനു കീഴിലുള്ള ജോലികള്‍ നിര്‍ത്തിവച്ച പശ്ചിമ ബംഗാളില്‍ 962 കുടുംബങ്ങള്‍ക്ക് മാത്രമാണ് എന്‍ആര്‍ഇജിഎസ് പ്രകാരം ജോലി ലഭിച്ചത്. 2022 ജൂണില്‍ സംസ്ഥാനത്ത് 4.94 ലക്ഷം കുടുംബങ്ങള്‍ പദ്ധതി പ്രകാരം ജോലി എടുത്തിരുന്നു.

2022-23ല്‍ ജൂലൈ 16 വരെ രാജ്യത്തുടനീളം 4.15 കോടി കുടുംബങ്ങള്‍ എംജി-എന്‍ആര്‍ഇജിഎസ് പ്രയോജനപ്പെടുത്തി. ഡാഷ്ബോര്‍ഡില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, 2023-24 ലെ ബജറ്റില്‍ പദ്ധതിക്കായി സര്‍ക്കാര്‍ 60,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്, അതില്‍ ഏകദേശം മൂന്നില്‍ രണ്ട് അല്ലെങ്കില്‍ 39,659.99 കോടി ജൂലൈ 16 വരെ ചെലവഴിച്ചു. മുന്‍ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍, എംജി-എന്‍ആര്‍ഇജിഎസിന്റെ മൊത്തം ചെലവ് 1 ലക്ഷം കോടി കവിഞ്ഞു - 2022-23 ല്‍ 1.01 ലക്ഷം കോടി രൂപ, 2021-22 ല്‍ 1.06 ലക്ഷം കോടി രൂപ, 2020-21 ല്‍ 1.11 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് കണക്കുകള്‍.

Tamil Nadu India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: