ഹരിയാന : ബീഫ് കൈയില്‍ വച്ചു എന്നാരോപിച്ച് വധിക്കപ്പെട്ട പതിനഞ്ചുകാരനായ ജുനൈദിനു വേണ്ടി ഈദ് നാളില്‍ കറുത്ത തുണിചുറ്റി ഗ്രാമവാസികളുടെ നിശബ്ദ പ്രതിഷേധം. വ്യാഴാഴ്ച്ചയാണ് ഹരിയാനയിലെ പല്‍വാളില്‍ വച്ച് ജുനൈദ് കൊല്ലപ്പെടുന്നത്.

സംഭവത്തില്‍ അപലപിക്കുന്നു എന്ന് പറഞ്ഞ ഗാമീനാര്‍ ഈദ് ദിനത്തില്‍ നിശബ്ദമായാണ്‌ പ്രതിഷേധം എന്ന് പറയുന്നു ” മന്ത്രിമാരും പൊലീസുകാരും ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാത്തടുത്തോളം ഞങ്ങള്‍ അക്രമസ്വഭാവമുല്ലൊരു പ്രതിഷേധം നടത്തില്ല. കറുത്ത തുണി ചുറ്റുന്ന ഞങ്ങള്‍ അതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യും” ഒരു ഗ്രാമവാസി പറഞ്ഞു.

ജുനൈദിന്‍റെ കൊലപാതകത്തെ താന്‍ ശക്തമായാണ് ശാസിച്ചിരിക്കുന്നത് എന്നും ജുനൈദിന്റെ കുടുംബത്തിനാവശ്യമായ സാമ്പത്തിക സഹായവും നല്‍കുമെന്നുപറഞ്ഞ ഹര്യാനാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ രഹിഷാ ഖാന്‍ ” ഈദിന്റെ സമയത്താണ് ഇങ്ങനൊരു സംഭവം നടക്കുന്നത്. ഇതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ആവശ്യമായ ധനസഹായം നല്‍കുന്നതായിരിക്കും” എന്ന് പറഞ്ഞു.

Read More : ‘ജുനൈദ് റെയില്‍വേസ്റ്റേഷനില്‍ രക്തംവാര്‍ന്നു മരിച്ചപ്പോള്‍ അരും ഒന്നും കാണുന്നുണ്ടായിരുന്നില്ല’

കുറ്റാരോപിതരെ ഉടനടി അറസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ രഹിഷാ ഖാന്‍, ഹരിയാന മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദ്ധാനം ചെയ്തിട്ടുണ്ട് എന്നും അറിയിച്ചു. സംഭവത്തിന്‍റെ പേരില്‍ രണ്ടുപേരെ ഇതിനോടക്കം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പ്രചരിക്കുന്നത് പോലെ സംഭവത്തിനു ബീഫുമായി യാതൊരു ബന്ധവുമില്ല എന്നാണു രഹിഷാ ഖാന്‍ പറയുന്നത്.

സംഭവത്തിനു ശേഷം ജുനൈദിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നാണു എംഎല്‍എ തേക്ചന്ദ് പറഞ്ഞത് “റെഡ് ക്രോസ് സൊസൈറ്റിയും വഖഫ് ബോര്‍ഡും കുടുംബത്തിലെ ഓരോരുത്തര്‍ക്കും അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ധനസഹായവും കുടുംബത്തിനു കിട്ടുന്നതിനായുള്ള കാര്യങ്ങള്‍ ചെയ്യും.” തേക്ചന്ദ് പറഞ്ഞു.

“ഈ വര്‍ഷത്തെ ഈദ് പതിവുപോലെ സന്തോഷകരമായി ആഘോഷിക്കില്ല. ദുഖകരമായ ഒരവസ്ഥയിലൂടെയാണ് ഗ്രാമം കടന്നുപോകുന്നത്. സമാധാനപരമായാവും ഈദ് കൊണ്ടാടുക” ജുനൈദിന്റെ ഗ്രാമമുഖ്യന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ