ഹരിയാന: ബീഫ് കൈയില്‍ വച്ചു എന്നാരോപിച്ച് വധിക്കപ്പെട്ട പതിനഞ്ചുകാരനായ ജുനൈദിനു വേണ്ടി ഈദ് നാളില്‍ കറുത്ത തുണിചുറ്റി ഗ്രാമവാസികളുടെ നിശബ്ദ പ്രതിഷേധം. പെരുന്നാൾ ദിനത്തിൽ കാര്യമായ ആഘോഷ പരിപാടികൾ ഗ്രാമത്തിൽ നടത്തുന്നില്ല. യാതൊരു വിധ മതവൈരങ്ങളും ഇല്ലാതിരുന്ന തങ്ങളുടെ ഗ്രാമത്തിൽ ഹിന്ദുവും മുസ്ലീമും ഐക്യത്തോടെയാണ് ജീവിച്ചു പോയിരുന്നത് എന്ന് ജുനൈദിന്റെ സഹോദരൻ പറഞ്ഞു. വ്യാഴാഴ്ച്ചയാണ് ഹരിയാനയിലെ പല്‍വാളില്‍ വച്ച് ജുനൈദ് കൊല്ലപ്പെടുന്നത്.

സംഭവത്തില്‍ അപലപിക്കുന്നു എന്ന് പറഞ്ഞ ഗാമീനാര്‍ ഈദ് ദിനത്തില്‍ നിശബ്ദമായാണ്‌ പ്രതിഷേധം എന്ന് പറയുന്നു ” മന്ത്രിമാരും പൊലീസുകാരും ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാത്തടുത്തോളം ഞങ്ങള്‍ അക്രമസ്വഭാവമുല്ലൊരു പ്രതിഷേധം നടത്തില്ല. കറുത്ത തുണി ചുറ്റുന്ന ഞങ്ങള്‍ അതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യും” ഒരു ഗ്രാമവാസി പറഞ്ഞു.

“ഈ വര്‍ഷത്തെ ഈദ് പതിവുപോലെ സന്തോഷകരമായി ആഘോഷിക്കില്ല. ദുഖകരമായ ഒരവസ്ഥയിലൂടെയാണ് ഗ്രാമം കടന്നുപോകുന്നത്. സമാധാനപരമായാവും ഈദ് കൊണ്ടാടുക” ജുനൈദിന്റെ ഗ്രാമമുഖ്യന്‍ പറഞ്ഞു.

ദാരുണമായ ഈ സംഭവം നടന്നതിന് ശേഷം സിപിഐഎം നേതാക്കളായ വൃന്ദ കാരാട്ടും, സലീം അലിയും മാത്രമാണ് ജൂനൈദിന്റെ വീട്ടിൽ എത്തിയത്. കുടുംബത്തിനാവശ്യമായ സാമ്പത്തിക സഹായവും നല്‍കുമെന്നുപറഞ്ഞ ഹര്യാനാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ രഹിഷാ ഖാന്‍ ” ഈദിന്റെ സമയത്താണ് ഇങ്ങനൊരു സംഭവം നടക്കുന്നത്. ഇതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ആവശ്യമായ ധനസഹായം നല്‍കുന്നതായിരിക്കും” എന്ന് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ