ച​ണ്ഡി​ഗ​ഡ്: വിവാദമായ ജു​നൈ​ദ് ഖാ​ന്‍ വധ​ക്കേ​സിൽ മുഖ്യപ്രതിയെ സഹായിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട ഹരിയാന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നവീൻ കൗശിക് രാജിവച്ചു. അഡ്വക്കേറ്റ് ജനറൽ ബിആർ മഹാനാണ് ഇദ്ദേഹം രാജി സമർപ്പിച്ചത്. ഇത് സംസ്ഥാന സർക്കാരിന് കൈമാറിയതായി എജി അറിയിച്ചു.

ഫ​രീ​ദാ​ബാ​ദി​ലെ ജി​ല്ലാ കോ​ട​തി​യി​ലെ വിചാരണയ്ക്കിടെ മുഖ്യപ്രതി നരേഷ് കുമാറിനെ സഹായിക്കാൻ ഇടപെട്ടുവെന്നാണ് നവീൻ കൗശികിനെതിരെ ആരോപണം ഉയർന്നത്. വാദം കേൾക്കുന്നതിനിടെ അഡീഷണൽ സെഷൻസ് ജഡ്ജ് വൈഎസ് റാത്തോഡാണ് നവീൻ കൗശികിനെതിരെ ആരോപണം ഉന്നയിച്ചത്. രണ്ട് സാക്ഷികളെ വിസ്തരിക്കാനുള്ള ചോദ്യങ്ങൾ ഇദ്ദേഹം പ്രതിഭാഗത്തിന് പറഞ്ഞുകൊടുത്തുവെന്നും അഡീഷണൽ എജിക്കെതിരെ നടപടി വേണമെന്നുമാണ് ജഡ്ജ് പറഞ്ഞത്.

ബാല്യകാലം മുതൽ ആർഎസ്എസ് അനുയായിയായ നവീൻ കൗശിക് പല ടെലിവിഷൻ സംവാദങ്ങളിലും ബിജെപി പ്രതിനിധിയായി എത്തിയിരുന്നു.

ജൂ​ണ്‍ 24-ന് ജുനൈദിനെ മർദ്ദിച്ച ശേഷം ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്. ​ഡ​ല്‍​ഹി​യി​ലെ സ​ദ​ര്‍ ബ​സാ​റി​ല്‍​നി​ന്ന് റം​സാ​ൻ ആഘോഷിക്കാൻ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി ഹ​രി​യാ​ണ​യി​ലെ ബ​ല്ലഭ് ഗഡിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അ​ക്ര​മി​ക​ള്‍ ജു​നൈ​ദി​നോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടും മാ​റി​യി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ ഗോമാംസം കഴിക്കുന്നവരാണെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. പിന്നീട് ജുനൈദിനെയും സ​ഹോ​ദ​ര​ങ്ങ​ളാ​യ ഹാ​ഷിം, സ​ക്കീ​ര്‍, മു​ഹ്‌​സി​ല്‍ എ​ന്നി​വ​രെയും തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ ഹാഷിം, സക്കീർ, മുഹ്സിൽ എന്നിവർക്ക് പരിക്കേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ