ച​ണ്ഡി​ഗ​ഡ്: ജു​നൈ​ദ് ഖാ​ൻ വധക്കേസ് കോടതിക്ക് പുറത്ത് പരിഹരിക്കണമെന്ന് പഞ്ചായത്തിന്റെ നിർദ്ദേശം. നഷ്ടപരിഹാരമായി ഭൂമിയും പണവും വാങ്ങി സംഭവം കോടതിക്ക് പുറത്ത് ഒത്തുതീർക്കണമെന്നാണ് പഞ്ചായത്ത് ജുനൈദ് ഖാന്റെ കുടുംബത്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം കുടുംബം തള്ളി.

ഖാണ്ഡിവാലി പഞ്ചായത്ത് അംഗങ്ങൾ ആണ് പ്രത്യേക താത്പര്യത്തോടെ പ്രശ്നം ചർച്ച ചെയ്തത്. കോടതി പരിഗണനയിലിരിക്കുന്ന കേസിലാണ് പഞ്ചായത്ത് ഒത്തുതീർപ്പ് നിർദ്ദേശവുമായി രംഗത്ത് വന്നത്. കേസിൽ പ്രതികൾക്ക് സഹായം ചെയ്ത അഡീഷണൽ എജി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

റംസാൻ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങിയ ശേഷം ഡൽഹിയിൽ നിന്ന് ഹരിയാനയിലെ ഭലബ്ഗഡിലേക്ക് മടങ്ങുമ്പോഴാണ് ജുനൈദ് ഖാനും സഹോദരങ്ങൾക്കും നേരെ ആക്രമണം നടന്നത്. തീവണ്ടിയിലെ സീറ്റിൽ നിന്ന് മാറിയിരിക്കാൻ വിസമ്മതിച്ചതിന് ഗോമാംസം ഭക്ഷിക്കുന്നവരെന്ന് ആരോപിച്ച് ആൾക്കൂട്ടം ഇവരെ മർദ്ദിക്കുകയായിരുന്നു. ഇവരെ പിന്നീട് ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സ​ഹോ​ദ​ര​ങ്ങ​ളാ​യ ഹാ​ഷിം, സ​ക്കീ​ർ, മു​ഹ്സി​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഹ​രി​യാ​ന അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ന​വീ​ൻ കൗ​ശ​ക്ക് പ്ര​തി​ക​ളെ സ​ഹാ​യി​ച്ചെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി വൈ.​എ​സ് റാ​ത്തോ​ഡാ​ണ് ഉ​ന്ന​യി​ച്ച​ത്. കേ​സി​ലെ ര​ണ്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് ന​വീ​ൻ കൗ​ശി​ക് പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook