Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ജൂലൈ എത്തി, വാക്സിൻ വന്നില്ല; കേന്ദ്ര മന്ത്രിമാരോട് രാഹുൽ ഗാന്ധി

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധനും രാഹുൽ ഗാന്ധിയെ വിമർശിച്ചിരുന്നു

rahul gandhi, congress, ie malayalam

ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ ക്ഷാമം ചോദ്യം ചെയ്തതിന് തന്നെ ആക്ഷേപിച്ച കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലിനും ഡോ. ഹർഷ് വർധനനും മറുപടിയുമായി രാഹുൽ ഗാന്ധി. ജൂലൈ എത്തി, വാക്സിൻ ഇതുവരെ എത്തിയില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ജൂലൈയിൽ 12 കോടി വാക്സിൻ ഡോസുകൾ എത്തുമെന്നായിരുന്നു കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പറഞ്ഞത്. വാക്സിൻ വിതരണത്തെക്കുറിച്ച് സംസ്ഥാനങ്ങളെ 15 ദിവസം മുമ്പ് അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് ഇതിന്റെ ഗൗരവം അറിയില്ല. തരംതാണ രാഷ്ട്രീയം കളിക്കാൻ മാത്രമാണ് അറിയാവുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഇതു ശരിയല്ലെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കണമെന്നും കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധനും രാഹുൽ ഗാന്ധിയെ വിമർശിച്ചിരുന്നു. ”ജൂലൈയിൽ ലഭ്യമാകുന്ന വാക്സിനെക്കുറിച്ചുളള വിവരങ്ങൾ ഞാൻ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രശ്നമെന്താണ്?. അദ്ദേഹം അത് വായിച്ചില്ലേ?. അദ്ദേഹത്തിന് അത് മനസിലായില്ലേ?. അഹങ്കാരത്തിനും അജ്ഞതയ്ക്കുമുളള വൈറസിന് വാക്സിൻ ഇല്ല. നേതൃത്വ മാറ്റത്തെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കണം,” ഹർഷ വർധൻ പറഞ്ഞു.

Read More: ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് വാക്സിൻ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന് കമ്പനി

ജൂലൈയിൽ സംസ്ഥാനങ്ങൾക്ക് 12 കോടി വാക്സിൻ ഡോസ് വിതരണം ചെയ്യുമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ഡോ.വർധൻ പറഞ്ഞിരുന്നു. ഇതിൽ 10 കോടി കോവിഷീൽഡ് ഡോസും രണ്ട് കോടി കോവാക്സിൻ ഡോസും അടങ്ങുന്നതാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

അതേസമയം, പല സംസ്ഥാനങ്ങളിൽ ഇപ്പോഴും വാക്സിൻ ക്ഷാമം തുടരുകയാണ്. വാക്സിൻ ലഭ്യത ഇല്ലാത്തതിനെ തുടർന്ന് ചില സംസ്ഥാനങ്ങളിൽ വാക്സിനേഷൻ സെന്ററുകൾ അടച്ചിരുന്നു. മുൻഗണന വിഭാഗക്കാർക്ക് മാത്രമേ വാക്സിൻ വിതരണം നൽകൂവെന്ന് കഴിഞ്ഞ ആഴ്ച ബംഗാൾ അറിയിച്ചിരുന്നു. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും ഇതേ ആശങ്ക പങ്കുവച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: July has come vaccines havent says rahul gandhi524190

Next Story
ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് വാക്സിൻ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന് കമ്പനിCovid Vaccine, Johnson and Johnson
The moderation of comments is automated and not cleared manually by malayalam.indianexpress.com