Latest News

നിയമ പോരാട്ടങ്ങൾ ചെലവേറിയത്, സാധാരണക്കാരന് അപ്രാപ്യം: രാഷ്ട്രപതി

മുതിർന്ന അഭിഭാഷകനായ അശോക് സെന്നിന്റെ പാത പിന്തുടര്‍ന്ന് നിയമ വിദഗ്ധർ ആവശ്യമുള്ളവർക്കായി അറിവ് വിനിയോഗിക്കുമെന്നാണു പ്രതീക്ഷയെന്നും രാഷ്ട്രപതി

ജോധ്പൂർ: കോടതി നടപടികൾ ചെലവേറിയതും സാധാരണക്കാരന് അപ്രാപ്യവുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രത്യേകിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അത് ഏറെ വിധൂരമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പാവപ്പെട്ട ഒരാള്‍ക്ക് ഇന്നിവിടെ പരാതിയുമായി വരാന്‍ കഴിയുമോ. ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. നീതിന്യായ നടത്തിപ്പ് എന്നത് ചിലവേറിയതാണ്. പലകാരണങ്ങളാല്‍ അത് സാധാരണക്കാരന് അപ്രാപ്യമാണ്,” രാഷ്ട്രപതി പറഞ്ഞു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്തമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നീതിവ്യവഹാരത്തിനു വേണ്ടി ചെലവാക്കേണ്ടി വരുന്ന വലിയ തുകകളെക്കുറിച്ച് മഹാത്മഗാന്ധിക്ക് വരെ ആശങ്കയുണ്ടായിരുന്നുവെന്നും ദരിദ്രരിൽ ദരിദ്രരായവരുടെ ക്ഷേമത്തിനാണ് ഗാന്ധിജി പ്രാധാന്യം നൽകിയിരുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. മുതിർന്ന അഭിഭാഷകനായ അശോക് സെന്നിന്റെ പാത പിന്തുടര്‍ന്ന് നിയമ വിദഗ്ധർ ആവശ്യമുള്ളവർക്കായി അറിവ് വിനിയോഗിക്കുമെന്നാണു പ്രതീക്ഷയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

അതേസമയം നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

”രാജ്യത്ത് സമീപകാല സംഭവങ്ങൾ പഴയ സംവാദത്തിന് പുതിയ ഊർജസ്വലത നൽകി. ക്രിമിനൽ നീതിന്യായ വ്യവസ്ഥ പുനശ്ചിന്തവിധേയമാക്കണം എന്നതിലും, ക്രിമിനൽ കേസ് തീർപ്പാക്കാൻ ആത്യന്തികമായി എടുക്കുന്ന സമയത്തിൽ മാറ്റം വരണമെന്നതിലും സംശയമില്ല. പക്ഷേ, നീതി ഒരിക്കലും ഉണ്ടാകില്ലെന്നും തൽക്ഷണം ആയിരിക്കണമെന്നും ഞാൻ കരുതുന്നില്ല, നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കരുത്. പ്രതികാരമായി മാറിയാൽ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു” രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Judicial process beyond reach of poor says president ramnath kovind

Next Story
ഹൈദരാബാദ് വെടിവയ്‌പ്: ദേശീയ മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചുtelanagana police encounter, telanagana police press conference,Hyderabad, ഹെെദരാബാദ്, Rape, പീഡനം, Murder, കൊലപാതകം, IE Malayalam, ഐഇ മലയാളം hyderabad rape accused encounter, hyderabad vet rape, hyderabad vet rape arrests, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express