പാർട്ടിയെ വഞ്ചിച്ചിട്ടില്ല, ജയയുടെ മരണം അന്വേഷിക്കേണ്ടത് സർക്കാരിന്റെ കടമ: പനീർശെൽവം

ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കണം. പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെന്നൈ: പാർട്ടിയെ വഞ്ചിട്ടില്ലെന്ന് ഒ.പനീർശെൽവം. പാർട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ല. ആവശ്യമെങ്കിൽ രാജി പിൻവലിക്കും. ജയലളിതയുടെ മരണത്തിൽ എല്ലാവർക്കും സംശയമുണ്ടെന്നും പനീർശെൽവം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More: ശശികലയ്‌ക്ക് അധികാരത്തോട് ആർത്തി: ഒ.പനീർശെൽവം

ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കണം. പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More: ഒ.പനീർശെൽവത്തെ ശശികല പുറത്താക്കി

നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും. ഗവർണർ തിരിച്ചെത്തിയാലുടൻ അദ്ദേഹത്തെ കാണും. തമിഴ്നാട്ടിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Judicial investigation announced for jayalalithaa death

Next Story
ശശികലയ്‌ക്ക് അധികാരത്തോട് ആർത്തി: ഒ.പനീർശെൽവംOPS, O Paneerselvam, Twitter, Tweet, BJP, AIADMK, Tamilnadu Politics, ഒ.പനീർശെൽവം, പനീർശെൽവം, നരേന്ദ്രമോദി, തമിഴ്നാട് രാഷ്ട്രീയം, എഐഎഡിഎംകെ, ബിജെപി
The moderation of comments is automated and not cleared manually by malayalam.indianexpress.com