ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പരാതികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധി. ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വർ, എസ് അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധിയാണ് ഭരണഘടനാ ബെഞ്ച് അസാധുവാക്കിയത്.

ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് പരിഗണിക്കേണ്ട കേസുകൾ തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണെന്ന വിശദീകരണം നൽകിയാണ് ഭരണഘടനാ ബെഞ്ച് രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളിയത്. ജ​സ്റ്റീ​സ് ജെ.​ച​ല​മേ​ശ്വ​രു​ടെ ബെ​ഞ്ച് വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സ് ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് വിട്ടത്. എന്നാൽ കേസിൽ വിധി പറയാനില്ലെന്ന് വ്യക്തമാക്കി രണ്ട് ജസ്റ്റിസുമാർ പിന്മാറി.

തുടർന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പരിഗണിച്ചത്. ഭരണഘടനാ ബെഞ്ചിന് വിടേണ്ട കേസുകൾ തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിനിടെ പറഞ്ഞു. ഇങ്ങിനെയായാൽ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

അ​തി​നി​ടെ മെഡിക്കൽ കോഴ വിവാദത്തിൽ ആരോപണം നേരിടുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ഈ അഭിപ്രായം കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.

പുതിയ രണ്ടംഗ ബെഞ്ചാകും ഇനി മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ