ആർക്കെതിരെയും ആരോപണം ഉന്നയിക്കരുത്, ഞങ്ങളെ ഈ വിഷയങ്ങളിൽ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം എന്നും ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ ജഡ്‌ജി ബി എച്ച് ലോയയുടെ മകൻ അനൂജ് ലോയ പറഞ്ഞു.

രാഷ്ട്രീയക്കാരിൽ നിന്നും സർക്കാരിതര  സംഘടനകളിൽ നിന്നും സമ്മർദ്ദം നേരിടുന്നുണ്ട്. ആരുടെയും പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അച്ഛന്രെ മരണത്തെ കുറിച്ച് സ്ഥിരമായി ചോദിക്കുന്നതിൽ നിന്നും ഞങ്ങളെ ഒഴിവാക്കൂ.

വിവാദങ്ങളുടെ ഇടയിൽ ഇതുവരെ മാറി നിൽക്കുകയായിരുന്നു ബ്രിജ്‌മോഹൻ ഹരികൃഷ്ണൻ ലോയയുടെ കുടുംബം. ആദ്യമായി മാധ്യമങ്ങള വിവാദങ്ങൾ കൊടുമ്പുരിക്കൊണ്ടിരിക്കെ കണ്ട മകൻ അനൂജ് കുടുംബത്തെ ബുദ്ധമുട്ടിക്കരുതെന്നും ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.

സൊഹറാബുദീൻ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സി ബി ഐ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തിൽ സംശയങ്ങളില്ലെന്ന് മകൻ അനൂജ് ലോയ. ബി ജെ പി പ്രസിഡന്ര് അമിത് ഷാ പ്രതിയായിരുന്ന ഈ കേസ് കേൾക്കുന്നതിനിടെയാണ് ലോയ മരിച്ചത്. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ വാർത്തസമ്മേളനം നടത്തിയ സംഭവത്തിന് പിന്നിലും ലോയ കേസുമായി ബന്ധപ്പെട്ട വസ്തുതകളുണ്ടെന്ന് വാർത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജഡ്ജി ലോയയുടെ മകൻ വാർത്താസമ്മേളനവുമായി രംഗത്തുവരുന്നത്.

സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍ വച്ചാണ് ദുരൂഹമായി മരിച്ചത്. ഈ മരണത്തിൽ ലോയയുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേകിച്ച് അച്ഛൻ ഹരികൃഷ്ണൻ ലോയ, സഹോദദരി അനുരാധ ബിയാനി സവിത മാൻഡനേ എന്നിവർക്ക് സംശയുമുണ്ടെന്ന് കാരവൻ മാഗസിൻ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. ബി . ജെപി പ്രസിഡന്ര് അമിത് ഷാ പ്രതിയായിരുന്ന ലോയ വാദം കേട്ടിരുന്ന സൊഹറാബ്‌ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസ്. ഈ കേസിൽ ബി എച്ച് ലോയയുടെ മരണശേഷം നടന്ന വിചാരണയിൽ അമിത് ഷായെ വെറുതെ വിട്ടു.
ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ലോയ മരിക്കുന്നതിന് തൊട്ടുമുമ്പ് ഈ കേസിൽ വാദം നടന്ന ദിവസങ്ങളിലൊന്നായ ഒക്ടോബർ 31 ന് അമിത് ഷാ കോടതിയിൽ ഹാജരായില്ല ഇതിനെ ലോയ വിമർശിച്ചിരുന്നു. കേസ്ഡിസംബർ 15ലേയ്ക്കു കേസ് മാറ്റി. എന്നാൽ കേസ് പരിഗണിക്കുന്നതിന് മുമ്പ് ഡിസംബർ ഒന്നിന് ലോയ മരിച്ചു.
ഹൃദ്രോഗത്തെ തുടര്‍ന്നാണ് ലോയ മരിച്ചതെന്ന് ലോയയുടെ അച്ഛനെ അറിയിക്കുയായിരുന്നു. വിവാഹത്തിന് പോകാന്‍ മരണവിവരം ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ലോയയുടെ സഹോദരിയും അച്ഛനും പറഞ്ഞതായുമായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. .

സൊഹ്റാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മോഹിത് ഷാ ലോയയ്ക്ക് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ