ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചകുപോലെ നിലവിൽ വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചുവരുന്ന ജെ.പി നഡ്ഡ തന്നെയാണ് പുതിയ ദേശീയ അധ്യക്ഷൻ. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് നഡ്ഡ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജനുവരി 22ന് മുമ്പ് പുതിയ അധ്യക്ഷൻ ചുമതയേറ്റെടുക്കുമെന്നാണ് നേരത്തെ ബിജെപി വ്യക്തമാക്കിയിരുന്നത്.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെ.പി.നഡ്ഡ. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല നഡ്ഡയ്ക്കായിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. ബിജെപിയെ രണ്ടാം തവണയും അധികാരത്തിലെത്തിക്കാൻ അമിത് ഷായുടെ നേതൃത്വം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം മാസങ്ങളോളം പാർട്ടി അധ്യക്ഷ സ്ഥാനവും മസങ്ങളോളം വഹിച്ച ശേഷമാണ് ഇപ്പോൾ ബിജെപിക്ക് പുതിയ അധ്യക്ഷൻ വരുന്നത്.
Also Read: കോടതിയെ സമീപിച്ചത് നിയമലംഘനമല്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ അത് തെളിയിക്കണം: ഗവർണർ
2014 ജൂലൈയിൽ രാജ്നാഥ് സിങ്ങിൽനിന്നാണ് ബിജെപി പ്രസിഡന്റ് സ്ഥാനം അമിത് ഷാ ഏറ്റെടുത്തത്. രാജ്നാഥ് സിങ്ങിന്റെ കാലാവധി തീരാൻ 18 മാസം നിൽക്കെയാണ് ഷാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. 2016 ജനുവരിയിൽ അടുത്ത മൂന്നുവർഷത്തേക്ക് ബിജെപി പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. ഇനിയുമൊരും അവസരമുണ്ടെങ്കിലും സംഘടന തിരഞ്ഞെടുപ്പ് വരെ മാത്രം അധ്യക്ഷ സ്ഥാനത്ത് തുടരാനായിരുന്നു അമിത് ഷായുടെ പാർട്ടിയുടെയും തീരുമാനം.
Also Read: കുതിക്കും ചീറ്റപ്പുലി പോലെ; ലബുഷെയ്നെ പുറത്താക്കാൻ കോഹ്‌ലിയുടെ മാസ്മരിക ക്യാച്ച്, വീഡിയോ
ജെ.പി നഡ്ഡ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആകുമെന്നാണ് സൂചന. അതേസമയം കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉൾപ്പടെയുള്ള ദൗത്യങ്ങളാണ് ജെ.പി നഡ്ഡയെ തുടക്കത്തിൽ കാത്തിരിക്കുന്നത്.