ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ പാര്‍ക്കിലെ റൈഡ് തകര്‍ന്നുവീണ് അപകടം. അഹമ്മദാബാദിലെ കന്‍കാരിയ നദിക്ക് സമീപമുള്ള അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അപകടം. രണ്ട് പേര് മരിച്ചതായും 29 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഹമ്മദാബാദിലെ ബല്വാതിക പാര്‍ക്കിലെ ഡിസ്കവറി റൈഡാണ് തകര്‍ന്നുവീണത്. സംഭവം നടക്കുന്ന സമയത്ത് 31 പേരാണ് യന്ത്രത്തില്‍ ഉണ്ടായിരുന്നത്. രണ്ട് മരണങ്ങള് സ്ഥിരീകരിച്ചതായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്റ അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംഭവിക്കാനുള്ള കാരണം പരിശോധിക്കുമെന്നും യന്ത്ര തകരാറുണ്ടോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
WATCH | Two killed, 29 injured as joyride breaks down at Kankaria adventure park in Gujarat pic.twitter.com/td8gR3R2kT
— The Indian Express (@IndianExpress) July 14, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook