കൊൽ​ക്ക​ത്ത: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ര​ക്ഷ​യൊ​രു​ക്കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ. കൊൽ​ക്ക​ത്ത ലാ​ൽ​ബ​സാ​റി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്രതിഷേധവുമായി മൂ​ന്നു റാ​ലി​ക​ളാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യിരുന്നത്. ഇ​വ​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡു​യ​ർ​ത്തി ത​ട​ഞ്ഞു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​ല്ലെ​റ് തുടങ്ങിയതിനെ തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ഇ​തി​നി​ടയിലാണ് ഈ പൊലീസുകാരൻ ഒറ്റപ്പെട്ടുപോയത്. ഇയാളെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

അ​ടി​ച്ചു​നി​ല​ത്തു​വീ​ഴ്ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ നെ​ഞ്ചി​ൽ ക​യ​റി​യി​രു​ന്ന് പ്രവർത്തകർ അ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ക്കു​ക​യും വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഓ​ടി​യെ​ത്തി പ്ര​വ​ർ​ത്ത​ക​രെ ത​ള്ളി​മാ​റ്റി പോ​ലീ​സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്പോ​ൾ അടിയേറ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു പൊലീ​സുകാരൻ. ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ർക്ക് നന്ദി അറിയിച്ച് കൊൽക്കത്ത പൊലീസ് രംഗത്തെത്തി. ര​ക്ഷാ​പ്ര​വ​ർ​ത്തനത്തിന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പൊലീസ് ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്ന് കോ​ൽ​ക്ക​ത്ത ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ സു​പ്രാ​തിം സ​ർ​ക്കാ​ർ അറിയിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook