ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. കാ​ൺ​പു​രി​​ലെ ബി​ൽ​ഹോ​റി​ലാ​യി​രു​ന്നു സം​ഭ​വം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ന​വീ​ൻ എന്നയാളാണ് മ​രി​ച്ച​ത്. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​ർ ന​വീ​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കഴിഞ്ഞ ദിവസം ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നിരുന്നു. രണ്ട് മാസത്തിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് ത്രിപുരയില്‍ കൊല്ലപ്പെട്ടത്. സംസ്ഥാന റൈഫിള്‍സിലെ ജവാനാണ് സുധീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നത്. അഗര്‍ത്തലയില്‍ നിന്നും 20 കി.മി. അകലെ ആര്‍കെ നഗറിലാണ് കൊലപാതകം നടന്നത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് കൊ​ല്ല​പ്പെ​ട്ട​തി​നു ശേ​ഷം ഇ​തു​വ​രെ ഗൗ​രി​യു​ൾ‌​പ്പെ​ടെ നാല് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബം​ഗ​ളൂ​രുവി​ലെ വീ​ടി​നു മു​ന്നി​ലാ​യി​രു​ന്നു ഗൗ​രി വെ​ടി​യേ​റ്റു വീ​ണ​ത്. ഗൗ​രി​യു​ടെ കൊ​ല​യാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ഇ​നിയും ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ