scorecardresearch

Latest News
വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

യുപിയില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വീട്ടില്‍ കയറി വെടിവച്ചു കൊന്നു

ആക്രമണത്തില്‍ ആശിഷിന്റെ മാതാവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്.

journalist killed, journalist shot dead, journalist killed in Uttar Pradesh, journalist killed in Saharanour, journalist shot dead in Saharanour, Uttar Pradesh Police, Saharanpur journalist killed, Ashish Janwani

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റ് മരിച്ചു. ഹിന്ദി മാധ്യമമായ ഹിന്ദുസ്ഥാന്‍ സമാചാറിലെ മാധ്യമപ്രവര്‍ത്തകനായ ആശിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്.

ശരണ്‍പൂരിലെ മാധവ്‌നഗറിലാണ് സംഭവമുണ്ടായത്. മദ്യ മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആശിഷിന്റെ മാതാവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. ആശിഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നായിരുന്നു ആക്രമണം.


അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിഐജി അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് പേര്‍ ആശിഷിന്റെ വീട്ടിലേക്ക് കടന്നു കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പരുക്കേറ്റ ആശിഷിനേയും സഹോദരനേയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശിഷിന്റെ വീടിന്റെ പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Journalist brother shot dead in broad daylight in up