scorecardresearch

ഉത്തരം അന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു; ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി

കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് രേഖപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിയങ്ക ഗാന്ധി പുറത്തുവിട്ടു

കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് രേഖപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിയങ്ക ഗാന്ധി പുറത്തുവിട്ടു

author-image
WebDesk
New Update
Priyanka Gandhi, പ്രിയങ്ക ഗാന്ധി, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തരം അന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ചെയ്യുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

Advertisment

കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് രേഖപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിയങ്ക ഗാന്ധി പുറത്തുവിട്ടു. സര്‍ക്കാരിനെതിരെ വാര്‍ത്ത ചെയ്യുന്നവര്‍ക്കെതിരെ പ്രതികാരപൂര്‍വ്വം നടപടി സ്വീകരിക്കുന്ന സമീപനമാണ് യോഗി ആദിത്യനാഥിനുള്ളതെന്ന് പ്രിയങ്ക ആരോപിക്കുന്നു.

Read Also: തലക്കെട്ട് സൃഷ്ടിക്കൽ അവസാനിപ്പിക്കുക; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൻമോഹൻ സിങ്ങിന്റെ നിർദേശങ്ങൾ

"സ്തുതി പാഠകരല്ല മാധ്യമപ്രവര്‍ത്തകര്‍. സര്‍ക്കാരിനെ സ്തുതിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മാധ്യമപ്രവര്‍ത്തനം. സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അതിനു ഉത്തരം തേടുകയുമാണ് മാധ്യമപ്രവര്‍ത്തകരുടെ കടമ. എന്നാല്‍, ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അങ്ങനെ ഉത്തരം തേടുന്ന മാധ്യമപ്രവര്‍ത്തകരെ തുടര്‍ച്ചയായി ആക്രമിക്കുന്നു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ബിജെപിക്ക് ഭയമുണ്ടോ?" - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

Advertisment

ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളില്‍ തറയിലിരുന്ന് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും മാത്രം വിതരണം ചെയ്തതും ഫോട്ടോയെടുത്ത മാധ്യമപ്രവര്‍ത്തകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇത് യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംഭവത്തിന് ശേഷം പ്രതിപക്ഷത്തു നിന്നുള്ളവര്‍ ആരോപിച്ചു. സംഭവം വലിയ വിവാദമായതോടെയാണ് മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചത്.

Priyanka Gandhi Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: