scorecardresearch

ദുരുദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ മാധ്യമപ്രവര്‍ത്തക

ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടും ബോറിസ് മോശമായി പെരുമാറിയതായി അവര്‍ പറയുന്നു.

ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടും ബോറിസ് മോശമായി പെരുമാറിയതായി അവര്‍ പറയുന്നു.

author-image
WebDesk
New Update
ബോറിസ് ജോൺസൺ ഇന്ത്യയിലേക്കില്ല; മോദിയെ ഫോണിൽ വിളിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. സണ്‍ഡെ ടൈംസിലെ മാധ്യമപ്രവര്‍ത്തകയാണ് ബോറിസിനെതിരെ രംഗത്തെത്തിയത്.

Advertisment

1999 ല്‍ നടന്നൊരു മാഗസിന്‍ ലോഞ്ചിനിടെ ബോറിസ് തന്റെ ദേഹത്ത് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നാണ് ആരോപണം.മാധ്യമ പ്രവര്‍ത്തകയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സാണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്

മീടു മുവ്‌മെന്റിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനില്‍ നിന്നുമുണ്ടായ അനുഭവം എന്ന നിലയില്‍ സണ്‍ഡെ ടൈംസില്‍ എഴുതിയ കോളത്തിലാണ് വെളിപ്പെടുത്തല്‍. തന്നോടും ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടും ബോറിസ് മോശമായി പെരുമാറിയതായി അവര്‍ പറയുന്നു.

എന്നാല്‍ ഷാര്‍ലറ്റിന്റെ ആരോപണത്തെ എതിര്‍ത്തു കൊണ്ട് ബോറിസ് രംഗത്തെത്തി. ആരോപണം അസത്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മദ്യ ലഹരിയിലായിരുന്നു ബോറിസെന്നും അതിനാല്‍ ഒന്നും ഓര്‍മ്മകാണില്ലെന്നുമായിരുന്നു ഇതിനോട് മാധ്യമ പ്രവര്‍ത്തകയുടെ പ്രതികരണം. ട്വിറ്ററിലൂടെ അവര്‍ പ്രധാനമന്ത്രിയ്ക്ക് മറുപടി നല്‍കി.

Advertisment
Metoo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: