ലണ്ടൻ: ലണ്ടൻ ആസ്ഥാനമായ ഐ വെയർ പബ്ലിഷിങ് സ്ഥാപനത്തിന്റെ പ്രശസ്തമായ ബെവർലി പുരസ്കാരത്തിനായുളള സൂപ്പർ ഷോട്ട് ലിസ്റ്റിൽ മലയാളിയും.

സൗദി അറേബ്യയിലെ ജിസാന്‍ സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനും സാഹിത്യകാരനും മലയാളിയുമായ ജോസ് വർഗീസിന്റെ കഥാ സമാഹാരത്തിനാണ് പുരസ്കാരത്തിനുളള ഷോട്ട് ലിസ്റ്റിൽ സ്ഥാനം ലഭിച്ചത്. കൊല്ലം സ്വദേശിയാണ് ജോസ് വർഗീസ്. കഥ, കവിത, ലേഖനങ്ങൾ എന്നിങ്ങനെയുളളവയുടെ ലിഖിത രൂപമാണ് അവാർഡിന് പരിഗണിക്കുക. അവാർഡിന് അർഹമാകുന്ന കൃതികൾ ഐ വെയർ പ്രസിദ്ധീകരിക്കും. മുൻകൂറായി 519 പൗണ്ടും നൽകും.

മലയാളത്തിലും ഇംഗ്ലീഷിലും സർഗാത്മക സാഹിത്യ രചനയിലൂടെ ശ്രദ്ധേയനാണ് ജോസ് വർഗീസ്. ദ്വിഭാഷ എഴുത്തുകാരൻ, പരിഭാഷകൻ, എഡിറ്റര്‍ എന്നീ നിലകളിൽ നേരത്തെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രവാസി സാഹിത്യകാരനാണ് ജോസ് വർഗീസ്. ലേക്ക് വ്യൂ ഇന്‍റര്‍നാഷണല്‍ ജേണൽ ഓഫ് ലിറ്ററേച്ചര്‍ ആൻഡ് ആർട്സ്, സ്ട്രാന്‍ഡ്‌സ് പബ്ലിഷേഴ്സ് എന്നിവയുടെ സ്ഥാപക എഡിറ്ററുമാണ് ജോസ്.

സിൽവർ പെയിൻറ്റഡ് ഗാന്ധിയും മറ്റ് കവിതകളും എന്ന കവിതാ സമാഹാരാത്തിന്രെ രചയിതാവാണ്. 2013 ലെ റിവർ മ്യൂസ് സ്പ്രിങ്ങ് പൊയട്രി പ്രൈസ്, 2013 ലെ സാൾട്ട് ഫ്ലാഷ് ഫിക്ഷൻ പ്രൈസില്‍ ഷോട്ട്‌ലിസ്റ്റും പ്രസിദ്ധീകരണവും , 2012 ലെ വേഡ് വീവേഴ്സ് ഫ്ലാഷ് ഫിക്ഷനിലെ രണ്ടാം സ്ഥാനം, 2014 ലെ ഗ്രിഗറി ഓ ഡോണഹ്യൂ രാജ്യാന്തര കവിത സമ്മാനത്തിൽ പരാമർശം എന്നിവ മുന്‍പ് ലഭിച്ചിട്ടുണ്ട്.

ഐഇ മലയാളത്തിൽ ജോസ് വർഗീസിന്രെ സാഹിത്യ ലേഖനങ്ങളും കഥാ പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More: ജോസ് വർഗീസിൻെറ ചില രചനകൾ ഇവിടെ വായിക്കാം  വിവാഹങ്ങളും വധകൃത്യങ്ങളും -ഹനിഫ് ഖുറെയ്ഷിയുടെ കഥ/ പരിഭാഷ – ജോസ് വര്‍ഗ്ഗീസ്

ഇഷിഗുരോ വഴികൾ, സാഹിത്യ രചനയുടെ സർഗാത്മകതയിലേയ്ക്കുളള പഠന മാർഗം

‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’: ആഖ്യാനത്തിന്‍റെ സൗന്ദര്യശാസ്ത്രം മാറ്റിയെഴുതിയ നോവൽ

അതിരുകൾ മറികടന്ന അക്ഷരങ്ങൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ