പാ​രീ​സ്: അമേരിക്കയ്ക്ക് പിന്നാലെ ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപനമായ യുനെസ്കോയിൽ നിന്ന് ഇസ്രയേലും പിന്മാറുന്നു. ഐക്യരാഷ്ട്ര സഭയുടെ ശാസ്ത്ര-സാംസ്കാരിക-വിദ്യാഭ്യാസ വിഭാഗമാണ് യുനെസ്കോ.

ജറുസലേം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ നിലപാടിനെതിരെ ലോകരാഷ്ട്രങ്ങളുടെ വിമർശനം ഉയർന്ന സാഹചര്യത്തിൽ അമേരിക്ക ആദ്യം തന്നെ യുനെസ്കോയിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെയും തീരുമാനം.

ഇക്കാര്യം ചൂണ്ടിക്കാട്ടി യുനെസ്കോ ഡ​യ​റ​ക്ട​ർ ജനറലിന് ഇസ്രയേൽ പ്രതിനിധി കത്ത് നൽകി. ഇ​സ്ര​യേ​ൽ ന​ട​പ​ടി ഖേ​ദകരമാണെന്ന് യുനെസ്കോ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഡ്രി അ​സൂ​ലെ പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ