വാഷിങ്ടണ്‍: മരുന്നുത്പാദന രംഗത്തെ ആഗോള ഭീമന്‍മാരായ അമേരിക്കന്‍ കമ്പനി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് പിഴ ശിക്ഷ വിധിച്ച് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വേദന സംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. 17 ബില്യണ്‍ യുഎസ് ഡോളറാണ് യുഎസിലെ ഒക്‌ലഹോമ കോടതി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് പിഴയായി വിധിച്ചിരിക്കുന്നത്. ഏറ്റവും സുപ്രധാനമായ വിധിയാണിത്.

ഇത്തരമൊരു വിഷയത്തില്‍ വിചാരണ നേരിടുന്ന ആദ്യ മരുന്നുത്പാദന കമ്പനിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. വേദന സംഹാരികള്‍ ഉപയോഗിക്കുന്നവര്‍ അതിന് അടിമകളായി മാറുന്ന ഗുരുതര സാഹചര്യമുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. വേദന സംഹാരിയില്‍ മയക്കുമരുന്നിന്റെ അംശം ഉള്ളതുകൊണ്ടാണിത്. വേദന സംഹാരിയിലെ തീവ്രത മൂലം 2017 വരെയുള്ള കണക്ക് അനുസരിച്ച് അമേരിക്കയില്‍ 70,000 പേര്‍ മരണത്തിന് കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Read Also: ബോളിവുഡ് താരങ്ങള്‍ മയക്ക് മരുന്ന് ലഹരിയിലോ?: ചേരി തിരിഞ്ഞ് ട്വിറ്റർ ലോകം

നിരവധി പേരുടെ ജീവന് ഭീഷണിയാകുന്ന വേദനസംഹാരി കൂടുതല്‍ പേരുടെ ജീവിതം തകര്‍ക്കാതിരിക്കാനാണ് കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്. ജോൺസൺ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദന സംഹാരികൾ അമേരിക്കൻ ജനതയെ മരുന്നിന് അടിമകളാക്കി മാറ്റുന്നുവെന്നായിരുന്നു കേസ്. അമിതമായ പരസ്യങ്ങളിലൂടെ ജോൺസൺ ആൻഡ് ജോൺസൺ ഡോക്ടർമാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതുശല്യമായി മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook