ജനാധിപത്യം മഹത്തരമെന്ന് ബൈഡൻ; ചരിത്രമെഴുതി കമല

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബെെഡന് ആശംസകൾ അറിയിച്ചു

വാഷിങ്ടൺ: അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ്‌ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

ജനാധിപത്യം മഹത്തരമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ബൈഡൻ പറഞ്ഞു. ജനാധിപത്യത്തിന്റെ ദിവസമാണ് ഇതെന്നും ജനാധിപത്യം നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ മുൻഗാമികൾക്ക് ബൈഡൻ നന്ദി രേഖപ്പെടുത്തി.

ഐക്യത്തിനുള്ള ആഹ്വാനമാണ് പ്രസംഗത്തിലുടനീളം ബെെഡൻ നൽകിയത്. താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ബെെഡൻ പറഞ്ഞു.

“ജനാധിപത്യം വിജയിക്കും. പുതിയ ലോകം സാധ്യമാക്കാൻ അമേരിക്ക മുന്നിട്ടിറങ്ങും. അമേരിക്കൻ ഭരണഘടനയെ സംരക്ഷിക്കും. ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. എല്ലാവരുടെയും പ്രസിഡന്റായിരിക്കും,”ബെെഡൻ പറഞ്ഞു.

അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ കറുത്ത വംശജയും ഇന്ത്യൻ വംശജയുമാണ് കമല ഹാരിസ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബെെഡന് ആശംസകൾ അറിയിച്ചു. ഇന്ത്യ – യുഎസ് ബന്ധം ശക്തമാക്കാന്‍ ബൈഡനൊപ്പം പ്രവര്‍ത്തിക്കുമെന്ന് മോദി ആശംസയിൽ പറഞ്ഞു.

അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Joe biden us president kamala harris vice president

Next Story
വൈറ്റ് ഹൗസിനോട് വിടചൊല്ലി, ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിന്നില്ല; വീണ്ടും കാണുമെന്നും ട്രംപ്
The moderation of comments is automated and not cleared manually by malayalam.indianexpress.com