വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റായി ജോ ബെെഡനും വെെസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ 46-ാം പ്രസിഡന്റായാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും.
അമേരിക്കയുടെ ആദ്യ വനിത വെെസ് പ്രസിഡന്റാണ് കമല ഹാരിസ്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്. 78 വയസ്സാണ് ബൈഡന്റെ പ്രായം.
President-elect Joe Biden fist bumps former Pres. Barack Obama. //t.co/qjeUynJUdz #InaugurationDay pic.twitter.com/GrGAQuMW6a
— ABC News (@ABC) January 20, 2021

സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി യുഎസ് ക്യാപിറ്റോൾ ഹില്ലില്ലെത്തിയ ജോ ബെെഡൻ, കമല ഹാരിസ് എന്നിവർ
ആക്രമണസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് കനത്ത ക്രമീകരണങ്ങളോടെയാണ് ചടങ്ങുകൾ. അടുത്തിടെയുണ്ടായ യുഎസ് ക്യാപിറ്റൽ കലാപത്തിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന വേദിക്ക് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കിയിരുന്നു.
Read More: യുഎസ് പാർലമെന്റ് ആക്രമണം: ട്രംപിന് ഫെയ്സ്ബുക്കിൽ അനിശ്ചിത കാലത്തേക്ക് വിലക്ക്
സത്യപ്രതിജ്ഞ ചടങ്ങുകൾക്കായി വാഷിങ്ടണിലെത്തിയ ജോ ബെെഡൻ കോവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്ക്കും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള് ഒരുമിച്ച് മുറിവുകള്‍ ഉണക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ മൂന്നിന് നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്ന് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്.
നേരത്തെ, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ആരോപിച്ച് ഡൊണൾഡ് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാൽ, ട്രംപും അനുകൂലികളും നൽകിയ മുഴുവൻ ഹർജികളും കോടതി തള്ളുകയാണുണ്ടായത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook