ന്യൂഡൽഹി: ജോ ബൈഡൻ യുഎസിന്റെ 46-ാമത്തെ പ്രസിഡന്റാവും. പെൻസിൽവാനിയയിലും ജയം നേടിയതോടെ ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ-അമേരിക്കൻ വംശജ കമല ഹാരിസ് അടുത്ത വൈസ് പ്രസിഡന്റാവും. രണ്ട് തവണ യുഎസ് വൈസ് പ്രസിഡന്റായിരുന്നു 74കാരനായ ബൈഡൻ. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ബെെഡൻ. ജോസഫ് റോബിനെറ്റ് ബെെഡന് 77 വയസ്സുണ്ട്.
താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണെന്ന് ബെെഡൻ പറഞ്ഞു. തനിക്ക് വേണ്ടി വോട്ട് ചെയ്തവരുടെയും വോട്ട് ചെയ്യാത്തവരുടെയും പ്രസിഡന്റാണ് താനെന്നും അധികാരത്തിലെത്തുന്ന ആദ്യ ദിവസം മുതൽ കോവിഡ് പ്രതിരോധത്തിനാണ് പ്രാധാന്യം നൽകുകയെന്നും ബെെഡൻ പറഞ്ഞു.
Read Also: ‘ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല’
അമേരിക്കയെ വിഭജിക്കുന്ന പ്രസിഡന്റല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് ബൈഡന് പറഞ്ഞു. എല്ലാവരെയും കേൾക്കുക. അമേരിക്കയെ സുഖപ്പെടുത്താനുള്ള സമയമാണിതെന്നും നിയുക്ത പ്രസിഡന്റ് പറഞ്ഞു. അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന നിലപാട് ബൈഡന് ആവർത്തിച്ചു. കോവിഡ് പ്രതിരോധ നടപടികൾ ശാസ്ത്രീയമായി പുനക്രമീകരിക്കാൻ 12 അംഗ കർമ സമിതിയെ ബൈഡന് പ്രഖ്യാപിക്കും.
പെൻസിൽവാനിയയയിൽ ബൈഡന് 20 ഇലക്ട്രൽ വോട്ട് ലഭിച്ചതോടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ട്രംപിനെതിരായ ബെെഡന്റെ വിജയം ഉറപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ചു. ബൈഡന് ആകെ വോട്ടുകൾ 284 ലഭിച്ചു. പ്രസിഡന്റ് സ്ഥാനം നേടാൻ 270 തിരഞ്ഞെടുപ്പ് വോട്ടുകളാണ് ആവശ്യമുള്ളത്.
Read More: ട്രംപിനെ മലര്‍ത്തിയടിച്ച ‘മോശം സ്ഥാനാര്‍ഥി;’ അറിയാം ജോ ബൈഡനെ
ജോർജിയ, നെവാഡ എന്നിവിടങ്ങളിൽ വോട്ടെണ്ണൽ തുടരുന്നുണ്ട്. എന്നാൽ ഇതിനകം തന്നെ ജയമുറപ്പിച്ച ബൈഡൻ ഈ സംസ്ഥാനങ്ങളിലും മുന്നേറുകയാണ്.
INBOX: Statement from President Donald J. Trump pic.twitter.com/LJxbbdQBJu
— Ben Jacobs (@Bencjacobs) November 7, 2020
ബൈഡെന്റെ റിപ്പബ്ലിക്കൻ എതിരാളി ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിക്കാൻ വിസമ്മതിച്ചു, “തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ല” എന്നും “അമേരിക്കൻ ജനതയ്ക്ക് അർഹമായ സത്യസന്ധമായ വോട്ടെണ്ണലും ജനാധിപത്യവും നേടുംവരെ വിശ്രമിക്കുകയുമില്ല” എന്നും ട്രംപ് പറഞ്ഞു.
America, I’m honored that you have chosen me to lead our great country.
The work ahead of us will be hard, but I promise you this: I will be a President for all Americans — whether you voted for me or not.
I will keep the faith that you have placed in me. pic.twitter.com/moA9qhmjn8
— Joe Biden (@JoeBiden) November 7, 2020
അതേ സമയം ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘം ട്രംപിന്റെ നിയമ നടപടികൾ അഭിമുഖീകരിക്കേണ്ടി വരും. അവയിൽ പലതും കോടതി ഇതിനകം തള്ളിക്കളഞ്ഞതാണ്.
ചില സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ വീണ്ടും നടന്നേക്കും. ജോർജിയയിൽ വോട്ടെണ്ണൽ വീണ്ടും നടക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്ബെർഗർ പ്രഖ്യാപിച്ചിരുന്നു. വിസ്കോൺസിനിലും റീകൗണ്ട് വേണമെന്ന് അപേക്ഷ നൽകിയിരുന്നു. പെൻസിൽവാനിയ, മിഷിഗൺ, ജോർജിയ എന്നിവിടങ്ങളിൽ ലോ സ്യൂട്ടും ഫയൽ ചെയ്തിരുന്നു.