വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യയിലെ കുടുംബ ബന്ധത്തിനു തെളിവാകുന്ന രേഖകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോ-പസഫിക് മേഖല സംബന്ധിച്ച സുപ്രധാന ചര്‍ച്ചയ്ക്കുവേണ്ടിയുള്ള മോദി-ബൈഡൻ കൂടിക്കാഴ്ചയുടെ തുടക്കത്തിലാണ് കുടുംബബന്ധം പരാമർശിക്കപ്പെട്ടത്. രേഖകൾ മോദി ബൈഡനു കൈമാറി.
താന്‍ ആദ്യമായി യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, തന്റെ പേരിന്റെ അവസാന ഭാഗവും ബൈഡന് ആണെന്നു പറഞ്ഞ് മുംബൈയിലെ ഒരു വ്യക്തിയുടെ കത്ത് ലഭിച്ചതായി ജോ ബൈഡന് ഓര്‍ത്തെടുത്തു. ഇക്കാര്യത്തില്‍ തനിക്കൊരിക്കലും തുടര്‍ കാര്യങ്ങളിലേക്കു കടക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, തനിക്ക് ഇന്ത്യയില്‍ ബന്ധുക്കളാരെങ്കിലുമുണ്ടോ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതും ബൈഡന് ഓര്‍ത്തു. മുന്‍പ് ലഭിച്ച കത്തിന്റെ കഥ അന്ന് പറഞ്ഞു. തനിക്ക് കുറച്ച് ബന്ധുക്കള്‍ ഇന്ത്യയിലുണ്ടെന്ന് ഇന്ത്യന്‍ പത്രങ്ങള്‍ പിറ്റേദിവസം അറിയിച്ചതായി ബൈഡന് പറഞ്ഞു
”അത് ഞങ്ങളൊരിക്കലും സമ്മതിച്ചില്ലെങ്കിലും … ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയില്‍ ക്യാപ്റ്റനായിരുന്ന ഒരു ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബൈഡന് ഉണ്ടായിരുന്നുവെന്ന് ഞാന്‍ കണ്ടെത്തി,”ബൈഡന് പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ് അദ്ദേഹം പരാമര്‍ശിച്ചതെന്നു തോന്നുന്നു.
തന്റെ ഐറിഷ് പൂര്‍വികരെക്കുറിച്ച് പതിവായി സംസാരിക്കുന്ന ബൈഡന്, ബ്രിട്ടീഷ് ബന്ധം ‘ഒരു ഐറിഷ്കാരന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്,” എന്ന് പരിഹസിച്ചു.
Also Read: ഇന്ത്യയും യുഎസും കൂടുതൽ ശക്തമായ സൗഹൃദത്തിന് വിത്ത് പാകിയതായി നരേന്ദ്ര മോദി
ഈ കാര്യം മുമ്പ് ഇന്ത്യന്‍ സദസില്‍ പറഞ്ഞിട്ടുള്ള അദ്ദേഹം, ഇവിടെ സ്ഥിരതാമസമാക്കിയ ക്യാപ്റ്റന്‍ ബൈഡന് ഇന്ത്യക്കാരിയെ വിവാഹം ചെയ്തതായും പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിനു വെളിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അതു മനസിലാക്കുന്നതിനു തന്നെ സഹായിക്കാന്‍ മോദി വാഷിങ്ടണ്ണിലാണെന്ന് ബൈഡന് തമാശയായി പറഞ്ഞു.
ബൈഡന്റെ മുംബൈ ബന്ധത്തിലേക്കു വെളിച്ചം വീശുന്ന രേഖകള്‍ താന്‍ തേടിപ്പിടിച്ചു കൊണ്ടുവന്നതായി മോദി അദ്ദേഹത്തോട് പറഞ്ഞു.”ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ?” എന്നായിരുന്നു ബൈഡന്റെ ചോദ്യം. ജോ ബൈഡന് ഇന്ത്യയുമായി കുടുംബ ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
“ഒരുപക്ഷേ നമുക്ക് ഈ വിഷയം മുന്നോട്ടg കൊണ്ടുപോകാൻ കഴിയും, ഒരുപക്ഷേ ആ രേഖകൾ നിങ്ങൾക്ക് ഉപയോഗപ്രദമായേക്കാം,” മോദി ബൈഡനോട് പറഞ്ഞു.