Latest News

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബൈഡന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാർഥിയെന്ന് ട്രംപ്

ബെെഡൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് ചെെനയടക്കമുള്ള മറ്റ് രാജ്യങ്ങൾക്കാണ് ഗുണം ചെയ്യുക. അതേസമയം, തങ്ങൾ വിജയിച്ചാൽ അത് അമേരിക്കയ്‌ക്കാണ് ഗുണം ചെയ്യുക എന്നും ട്രംപ് പറഞ്ഞു

Joe Biden and Donald Trump

വാഷിങ്‌ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിർ സ്ഥാനാർഥിയായ ജോ ബെെഡൻ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴിവുകെട്ട സ്ഥാനാർഥിയെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയോടാണ് താൻ മത്സരിക്കുന്നതെന്നും ഇതുപോലൊരാളോട് തോറ്റാലുള്ള സ്ഥിതി മോശമാണെന്നും ട്രംപ് പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും അമേരിക്കൻ പ്രസിഡന്റായി തുടരുമെന്നും ട്രംപ് അവകാശപ്പെട്ടു.

മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി മിറ്റ് റോംനിയുടെ പേര് തന്റെ പ്രസംഗത്തിനിടെ ബെെഡൻ മറന്നുപോയതിനെ ട്രംപ് പരിഹസിച്ചു. ബെെഡൻ വിജയിച്ചാൽ രാജ്യത്ത് തീവ്ര ഇടതുപക്ഷ ശക്തികൾ കടന്നുകയറുമെന്ന് ട്രംപ് പറഞ്ഞു. “ജയിച്ചാൽ ബെെഡൻ ആയിരിക്കില്ല പ്രവർത്തിക്കുക, മറിച്ച് തീവ്ര ഇടതുപക്ഷ ശക്തികൾ ആകും,” ട്രംപ് പറഞ്ഞു.

ബെെഡൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് ചെെനയടക്കമുള്ള മറ്റ് രാജ്യങ്ങൾക്കാണ് ഗുണം ചെയ്യുക. അതേസമയം, തങ്ങൾ വിജയിച്ചാൽ അത് അമേരിക്കയ്‌ക്കാണ് ഗുണം ചെയ്യുക എന്നും ട്രംപ് പറഞ്ഞു.

Read Also: കോവിഡ് ഭേദമായി വൈറ്റ് ഹൗസിലെത്തി; മാസ്‌ക് ഊരി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ട്രംപ്

നവംബർ മൂന്നിനാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ബെെഡനും തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.

നേരത്തെ ഒരു പരസ്യ സംവാദത്തിനിടെ ബെെഡൻ ട്രംപിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിനു ട്രംപ് ഭരണകൂടം യാതൊന്നും ചെയ്‌തിട്ടില്ലെന്ന് ബെെഡൻ കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ തന്നെ വരാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ട്രംപ് ഭരണകൂടത്തിനു മുന്നറിയിപ്പ് ലഭിച്ചതാണ്. എന്നാൽ, കോവിഡിനെ നേരിടാൻ ക്രിയാത്‌മകമായി ട്രംപ് ഒന്നും ചെയ്‌തിട്ടില്ലെന്നും രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ മോശമാണെന്നും ബെെഡൻ പറഞ്ഞു. ഒരു പദ്ധതിയും രൂപരേഖയും ഇല്ലാത്ത മനുഷ്യനാണ് ട്രംപ് എന്നും ബെെഡൻ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Joe biden donald trump us president election november 3

Next Story
കനത്ത മഴയില്‍ ഹൈദരാബാദില്‍ 19 മരണം; വീടുകളില്‍ വെള്ളം കയറി, വാഹനങ്ങൾ ഒഴുകിപ്പോയിhyderabad rain, ഹൈദരാബാദ് മഴ, heavy rian in hyderabad, ഹൈദരാബാദിൽ കനത്ത മഴ, hyderabad waterlogging, ഹൈദരാബാദ് വെള്ളക്കെട്ട്, hyderabad flood, ഹൈദരാബാദ് വെള്ളപ്പൊക്കം, hyderabad rain today, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com