ഹൈദരാബാദ്: അടുത്ത പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്ക് യോഗ്യതാടിസ്ഥാനത്തില്‍ 3000 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. ഉത്തം കുമാര്‍ റെഡ്ഡി.

രംഗ റെഡ്ഡി ജില്ലയിലെ ഷദ്‌നഗറില്‍, ദേശീയ വിദ്യാര്‍ത്ഥി സംഘടന നടത്തിയ ഇന്ത്യന്‍ പദയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കുടുംബത്തിനും ജോലി നല്‍കുമെന്ന വാഗ്ദാനത്തോടെയായിരുന്നു കെ. ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയായി അധികാരത്തിലേറിയതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ടിപിസിസി നേതാവ് കുറ്റപ്പെടുത്തി. സൗജന്യ വിദ്യാഭ്യാസം, പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലുകളില്‍ എല്ലാവിധ സൗകര്യവും നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളൊന്നും ഈ സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ