ചുവപ്പണിഞ്ഞ് ജെഎന്‍യു; ഇടത് കൂട്ടായ്മയ്ക്ക് വന്‍ ഭൂരിപക്ഷം

പ്രസിഡന്റ് സ്ഥാനത്ത് ലെഫ്റ്റ് യൂണിറ്റിയുടെ ഐഷെ ഘോഷ്

JNU, ജെഎന്‍യു,JNU election, ജെഎന്‍യു തിരഞ്ഞെടുപ്പ്,SFI,എസ്എഫ്ഐ, Unite Left, JNU SFI, Aishe Gosh, ie malayalam,

ന്യൂഡല്‍ഹി: ജെഎന്‍യു സർവകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടത് വിദ്യാർഥി സംഘടനകള്‍ക്ക് മുന്നേറ്റം. പ്രസിഡന്റ് സ്ഥാനത്ത് യുണൈറ്റഡ് ലെഫ്റ്റിന്റെ ഐഷെ ഘോഷാണ് മുന്നിൽ. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഐഷെ 2313 വോട്ടുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഫല പ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ 17 വരെ തടഞ്ഞിരിക്കുകയാണ്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എബിവിപിയുടെ മനീഷ് ജാംഗിദാണ്. 1128 വോട്ടുകളേ മനീഷിന് നേടാനായുള്ളൂ. മൂന്നാം സ്ഥാനത്തുള്ള ബാപ്‌സയ്ക്ക് എബിവിപിയേക്കാള്‍ മൂന്ന് വോട്ടിന്റെ കുറവേയുള്ളൂ. ഇടത് സ്ഥാനാർഥിയായ സാകേത് മൂണ്‍ വന്‍ ഭൂരിപക്ഷത്തോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഡ് ചെയ്തു. സാകേതിന് 3365 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പിന്നിലുള്ള എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്നിഹോത്രി 1335 വോട്ടുകളാണ് നേടിയത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തും ഇടത് സഖ്യത്തിന്റെ മുന്നേറ്റമാണ്. എബിവിപിയുടെ ശബരീഷ് പിഎയ്ക്ക് 1355 വോട്ടുകള്‍ നേടിയപ്പോള്‍, ഇടതിന്റെ സതീഷ് യാദവ് 2518 വോട്ടുകളുമായി ജയം ഉറപ്പിച്ചിരിക്കുകയാണ്. ബാപ്‌സ മൂന്നാം സ്ഥാനത്താണ്.

ഇടത് പാര്‍ട്ടികളായ ഐസയും എസ്എഫ്‌ഐയും ഡിഎസ്എഫും എഐഎസ്എഫും ഒന്നിച്ചാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജെഎന്‍യുവിലെ കൗണ്‍സിലര്‍മാരുടെ എണ്ണം ചുരുക്കിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതേസമയം വോട്ടെണ്ണുന്നത് തടഞ്ഞിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jnu union eleciton united left leads toward victory aishe goshe to be president295687

Next Story
വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിISRO, ഐഎസ്ആര്‍ഒ, ISRO chairman K Sivan, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍, ISRO manned moon mission,  India’s manned  moon mission, ചന്ദ്രനിലേക്ക് ആളെ അയയ്ക്കാൻ ഇന്ത്യ,  Gaganyaan, ഗഗന്‍യാൻ, ISRO manned  space mission, India’s manned  space mission, ബഹിരാകാശത്തെ ആളെ അയയ്ക്കുന്ന ഐഎസ്ആര്‍ഒ ദൗത്യം,  Chandrayaan-3, ചാന്ദ്രയാന്‍-3 Chandrayaan-2, ചാന്ദ്രയാന്‍-2, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com