ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങളെ അറിയിക്കുമെന്ന് എബിവിപി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എബിവിപി വിദ്യാര്‍ഥികള്‍ മാധ്യമങ്ങളെ കാണും. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളുമായാണ് മാധ്യമങ്ങളെ കാണുക എന്ന് എബിവിപി അറിയിച്ചു. ജെഎന്‍യു അക്രമങ്ങള്‍ക്ക് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരുമെന്നും എബിവിപി അവകാശപ്പെടുന്നു.
Read Also: സ്വർണവില 30,000 കടന്നു; പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്
സർവകലാശാലയിലെ അക്രമങ്ങൾക്ക് കാരണം എബിവിപിയാണെന്ന് കോളേജ് യൂണിയൻ നേരത്തെ ആരോപിച്ചിരുന്നു. ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വെെകീട്ട് ഏഴ് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമിക്കപ്പെട്ടവരിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടുന്നു. ഐഷെയുടെ തലയ്ക്ക് പരിക്കേറ്റു. അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎൻയുസു അവകാശപ്പെട്ടു. എന്നാല്‍ എബിവിപി ഇത് നിഷേധിച്ചു.
Read Also: ഞാനും നിന്റെ വലിയ ഫാന്‍ ആണ്; ഫുക്രുവിനോട് ലാലേട്ടന് പറഞ്ഞത്
അതേസമയം, ജെഎന്‍യുവിലെ അക്രമ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നു. ബിജെപിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജെഎന്‍യുവിലെ വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്കി. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രതിനിധികളോട് സംഭവത്തെ കുറിച്ച് സംസാരിക്കണമെന്ന് ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്ജാലിനാണ് അമിത് ഷാ നിര്‍ദേശം നല്‍കിയത്.