scorecardresearch

ആധാര്‍കാര്‍ഡ് ഇല്ല; ഷെഹ്ല റാഷിദിന്റെ ഡിസര്‍ട്ടേഷന്‍ ജെഎന്‍യു തിരിച്ചയച്ചു

വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാനുള്ള ജെഎന്‍യു അഡ്മിനിസ്ട്രേഷന്റെ ശ്രമമാണിതെന്നും ഷെഹ്ല ആരോപിച്ചു.

വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാനുള്ള ജെഎന്‍യു അഡ്മിനിസ്ട്രേഷന്റെ ശ്രമമാണിതെന്നും ഷെഹ്ല ആരോപിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shehla Rashid, JNU, Dissertation

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലെന്നു പറഞ്ഞ് ജെ.എന്‍.യു വിദ്യാര്‍ഥി ഷെഹ്ല റാഷിദിന്റെ ഡിസര്‍ട്ടേഷന്‍ തിരിച്ചയച്ചതായി പരാതി. ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ട കോളം പൂരിപ്പിക്കാതെ ശൂന്യമാക്കിയിട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് ഡിസര്‍ട്ടേഷന്‍ തിരിച്ചയച്ചതെന്ന് ഷെഹ്ല പറയുന്നു. ട്വിറ്ററിലൂടെയാണ് ഷെഹ്ല ഇക്കാര്യം അറിയിച്ചത്.

Advertisment

'എന്റെ എംഫില്‍ ഡെസേട്ടേഷന്‍ ജെഎന്‍യു അഡ്മിനിസ്ട്രേഷന്‍ തിരിച്ചയച്ചു. എന്റെ ആധാര്‍ നമ്പര്‍ പരാമര്‍ശിച്ചിട്ടില്ലെന്നു പറഞ്ഞാണ് തിരിച്ചയച്ചത്. എനിക്ക് ആധാറില്ല.' അവര്‍ ട്വീറ്റു ചെയ്തു.

വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാനുള്ള ജെഎന്‍യു അഡ്മിനിസ്ട്രേഷന്റെ ശ്രമമാണിതെന്നും ഷെഹ്ല ആരോപിച്ചു.

ആധാറില്ലാത്തതിന്റെ പേരില്‍ ഇതാദ്യാമായാണ് ഒരു വിദ്യാര്‍ത്ഥിയുടെ ഡിസര്‍ട്ടേഷന്‍ തിരിച്ചയക്കുന്നത്.

Advertisment

എന്നാല്‍ ഡിസര്‍ട്ടേഷനൊപ്പം ആധാര്‍ നമ്പര്‍ അറ്റാച്ച് ചെയ്യണമെന്നതരത്തില്‍ യാതൊരു നിയമവും നിലനില്‍ക്കുന്നില്ലെന്നാണ് ജെ.എന്‍.യു പ്രഫസര്‍ കമല്‍ മിത്ര ഷെനോയ് പറയുന്നത്. ബാങ്ക് ഇടപാടുകള്‍ക്കും മറ്റുമാണ് ആധാര്‍ ആവശ്യമുള്ളത്. അക്കാദമിക് ലക്ഷ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

'കരിയര്‍ ഭീഷണിയിലാകുമെന്ന് ഭയന്ന് വിദ്യാര്‍ഥികള്‍ സമ്മര്‍ദ്ദത്തിന് കീഴ്പ്പെടുമെന്നാണ് ജെ.എന്‍.യു അഡ്മിനിസ്ട്രേഷന്‍ കരുതിയിരിക്കുന്നത്. എന്നെ ഇതിനു കിട്ടില്ല.' ഷെഹ്ല നിലപാട് വ്യക്തമാക്കി.

ജെ.എന്‍.യുവിലെ ആധാര്‍ നോട്ടിഫിക്കേഷന്‍ നിയമവിരുദ്ധമാണെന്ന് യുജിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷെഹ്ല പറയുന്നു.

Jnu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: