ന്യൂഡെൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ഗവേണ വിദ്യാർഥിയായ നജീന്റെ തിരോധാനത്തെപ്പറ്റിയുള്ള അന്വേഷണം സിബിഐക്ക് കൈമാറാൻ നിർദേശം. ഡൽഹി ഹൈക്കോടതിയാണ് തിരോധാനക്കേസ് സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. നജീബിന്റെ മാതാവ് നഫീസ ഫാത്തിമ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെ ഡല്‍ഹി ഹൈക്കോടതി നിലവിലെ അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

ജെൻയുവിലെ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച നജീബിനെ 2016 ഒക്ടോബർ 15 മുതലാണ് കാണാതാകുന്നത്. കേസ് അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് കാണിച്ച അലംഭാവത്തില്‍ നജീബിന്റെ കുടുംബവും സര്‍വകലാശാല വിദ്യാര്‍ത്ഥികളും നിരവധി തവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ