ന്യൂഡല്‍ഹി: ഡല്‍ഹി ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി റാലിയില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് കേസിന് ആസ്പതമായ സംഭവം. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് 1200 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌.

Also Read: കാണാമറയത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍; കര്‍ണാടകയില്‍ ‘ഓപ്പറേഷന്‍ താമര’ എന്ന് ആക്ഷേപം

കനയ്യ കുമാറിന് പുറമെ ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ, ആഖ്യൂബ് ഹുസൈൻ, മുജീബ് ഹുസ്സൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, ബഷീർ ഭട്ട്, ബഷാരത്, എന്നിവർക്കെതിരെയാണ് കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്. രാജ്യദ്രോഹത്തിന് (IPC 124 A ), പുറമെ കലാപം ഉണ്ടാക്കല്‍ (IPC 147), വ്യാജ രേഖ ചമയ്ക്കൽ (IPC 465), അനധികൃതമായി സംഘം ചേരല്‍ (149) എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

Also Read: ബിജെപി പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവതി അറസ്റ്റിൽ

2016ല്‍ രാജ്യദ്രോഹം ആരോപിച്ച് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഭട്ടാചാര്യ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ക്യാമ്പസില്‍ പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കേസെടുത്തത്. പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് ഇവർക്കെതിരായ ആരോപണം.

Also Read: പാക് അനുകൂല മുദ്രാവാക്യം; റിപ്പബ്ലിക് ദിന റിഹേഴ്‌സൽ യുവതി മുടക്കി

ലോക്സഭാ തെര‌ഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ ഇത്തരമൊരു കുറ്റപത്രം സമർപ്പിക്കുന്നതെന്ന് കനയ്യ കുമാർ ആരോപിച്ചു. ഇതിന് പിന്നിലെ രാഷ്ട്രീയം എല്ലാവർക്കുമറിയാമെന്നും കനയ്യ കുമാർ പറഞ്ഞു. തനിക്ക് നന്ദി പറയാനുള്ളത് ദില്ലി പൊലീസിനോടും മോദിജിയോടുമാണെന്നും കനയ്യ കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ