scorecardresearch

ജെഎൻയു അതിക്രമം: സ്വയം ക്ലീൻ ചിറ്റ് നൽകി ഡൽഹി പൊലീസ്

മുഖംമൂടി ധരിച്ച നൂറോളം ആളുകൾ ജനുവരി 5 ന് നാലുമണിക്കൂറോളം സർവകലാശാലയ്ക്കുള്ളിൽ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ഇതിൽ 36 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു

മുഖംമൂടി ധരിച്ച നൂറോളം ആളുകൾ ജനുവരി 5 ന് നാലുമണിക്കൂറോളം സർവകലാശാലയ്ക്കുള്ളിൽ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ഇതിൽ 36 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു

author-image
WebDesk
New Update
JNU attack, JNU violence, JNU January attack, Delhi Police, Jawaharlal Nehru University, Jamia Millia Islamia, Indian Express

ന്യൂഡൽഹി: ജനുവരി അഞ്ചിന് ജെഎൻയുവിൽ നടന്ന അതിക്രമങ്ങളും സംഭവത്തിൽ ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച പരിശോധിക്കാനും നിയമിച്ച കമ്മിറ്റി ഡൽഹി പൊലീസിന് ക്ലീൻ ചിറ്റ് നൽകി.

Advertisment

മുഖംമൂടി ധരിച്ച നൂറോളം ആളുകൾ ജനുവരി 5 ന് നാലുമണിക്കൂറോളം സർവകലാശാലയ്ക്കുള്ളിൽ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ഇതിൽ 36 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അക്രമം നടക്കുമ്പോഴും എന്തുകൊണ്ട് പൊലീസ് ക്യാമ്പസിന് പുറത്ത് നിന്നെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. സംഭവത്തിന് ആഴ്ചകൾക്ക് മുമ്പ്, ഡിസംബറിൽ ജാമിയ മില്ലിയ ഇസ്ലാമിയയിൽ പോലീസ് നടത്തിയ നടപടികൾക്ക് വിരുദ്ധമാണിത്. അന്ന് മാസത്തിൽ പൊലീസ് കാമ്പസിലേക്ക് അതിക്രമിച്ച് കയറി ലൈബ്രറിയിൽ നിന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. കലാപകാരികളെ തുരത്താൻ ജാമിയയിൽ പ്രവേശിക്കുമ്പോൾ യൂണിവേഴ്‌സിറ്റി അധികൃതരുടെ അനുമതിയില്ലാതെ അവർക്ക് ജെഎൻയുവിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

അന്നത്തെ പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്കിന്റെ നിർദ്ദേശപ്രകാരം ജോയിന്റ് പൊലീസ് കമ്മീഷണർ (വെസ്റ്റേൺ റേഞ്ച്) ശാലിനി സിങ്ങിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. നാല് ഇൻസ്പെക്ടർമാരും രണ്ട് എസിപികളും അടങ്ങുന്നതാണ് കമ്മിറ്റി.

Advertisment

അന്വേഷണത്തിനിടെ ജനുവരി 5 ന് രാവിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നിലയുറപ്പിച്ചിരുന്ന അന്നത്തെ ഡിസിപി ദേവേന്ദർ ആര്യ, എസിപി രമേശ് കക്കർ, എസ്എച്ച്ഒ വസന്ത് കുഞ്ച് (നോർത്ത്) റിതുരാജ്, ഇൻസ്പെക്ടർ ആനന്ദ് യാദവ് എന്നിവരുടെ പ്രസ്താവനകൾ രേഖപ്പെടുത്തിയിരുന്നു. വൈസ് ചാൻസലർ ഇരിക്കുന്ന ബ്ലോക്കിന്റെ 100 മീറ്റർ ചുറ്റളവിൽ പ്രതിഷേധം നടക്കില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.

ജനുവരി 5 ന് രാവിലെ 8 മുതൽ നടന്ന സംഭവങ്ങളെ കുറിച്ച് എല്ലാ പോലീസ് ഉദ്യോഗസ്ഥരും സമാനമായ പ്രസ്താവനകളാണ് നടത്തിയതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 27 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകുകയും രാത്രി ഷിഫ്റ്റ് ഒഴിവാക്കുകയും ചെയ്തിരുന്നു.

"അഡ്മിൻ ബ്ലോക്കിന്റെ 100 മീറ്ററിനുള്ളിൽ ധർണയോ പ്രതിഷേധമോ നടക്കരുതെന്ന് ഉറപ്പുവരുത്താൻ പോലീസിന് നിർദ്ദേശം നൽകിയ ഹൈക്കോടതി ഉത്തരവ് പാലിക്കുകയെന്നതായിരുന്നു അവരുടെ ജോലി. ആ പോലീസ് ഉദ്യോഗസ്ഥരുടെയൊന്നു പക്കൽ ആയുധങ്ങളോ ലാത്തികളോ ഇല്ലായിരുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതൽ പി‌സി‌ആർ കോൾ ആരംഭിച്ചു, ആകെ 23 കോളുകൾ ക്യാമ്പസിനുള്ളിൽ നിന്ന് പോലീസിലേക്ക് വിളിച്ചു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 3.45 മുതൽ വൈകുന്നേരം 4.15 വരെ എട്ട് പിസിആർ കോളുകൾ നടത്തിയതായി കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും പെരിയാർ ഹോസ്റ്റലിലെ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്. പിന്നീട്, 14 പിസിആർ കോളുകൾ, ഒറ്റപ്പെട്ട കലഹങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ഒത്തുചേരുന്നതിനെക്കുറിച്ചും കുറിച്ചുമീയി വൈകുന്നേരം 4.15 മുതൽ 6 വരെ വന്ന കോളുകൾ.

വൈകുന്നേരം 5-5.15 ഓടെ ഡിസിപി ആര്യ തന്റെ കീഴിലുള്ളവർക്കൊപ്പം കാമ്പസ് സന്ദർശിച്ചെങ്കിലും ആ സമയത്ത് സ്ഥിതി സാധാരണമായിരുന്നതിനാൽ പ്രധാന ഗേറ്റിലേക്ക് മടങ്ങി. വൈകിട്ട് 6.24 ന് വൈസ് ചാൻസലർ എം ജഗദേശ് കുമാർ ആര്യ, എസിപി, എസ്എച്ച്ഒ എന്നിവർക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശവും അന്വേഷണ സമയത്ത് ഉദ്യോഗസ്ഥർ കാണിച്ചു. രാത്രി 7.45 ന് രജിസ്ട്രാർ പ്രമോദ് കുമാർ ദില്ലി പോലീസിന് ഔദ്യോഗിക കത്ത് കൈമാറി.

ക്യാമ്പസിൽ ദിവസം മുഴുവൻ അക്രമം നടന്നെങ്കിലും പൊലീസ് ഇടപെടലിലൂടെ പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാക്കി എന്നാണ് പ്രസ്താവനകൾ രേഖപ്പെടുത്തിയതിന് ശേഷം കമ്മിറ്റിയുടെ നിഗമനം.

Jnu Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: