ജവഹർ ലാൽ സർവകലാശാലയിലെ ദലിത് വിദ്യാർത്ഥി സേലം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചരിത്രവിഭാഗത്തിൽ എം ഫിൽ ചെയ്യുന്ന രജനി കൃഷ്​ എന്ന മുത്തുകൃഷ്ണൻ (27) ആണ് സുഹൃത്തുക്കളുടെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ദക്ഷിണ ഡൽഹിയിലെ മുനീർക്കയിലെ വസതിയിലാണ് മരണം സംഭവിച്ചത്. ഹൈദരാബാദ് സർവകലാശലയിലെ മുൻ വിദ്യാർത്ഥിയും ജസ്റ്റിസ് ഫോർ രോഹിത് വെമുല പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനുമായിരുന്നു.

ജാതി വിവേചനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ സർവകകലാശാലയിലെ വിഷയങ്ങളാണെന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു വിദ്യർത്ഥിയെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സുഹൃത്തുക്കളുടെ വസതിയിലെത്തിയ വിദ്യാർത്ഥി ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങണമെന്ന് ആവശ്യപെട്ടു. മുറിയടച്ച് ഉറങ്ങാൻ പോയ സുഹൃത്തിനെ വിളിച്ച​പ്പോൾ മുറി തുറക്കാതയതിനാൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook