ശ്രീനഗർ: ജമ്മു കാശ്മീരിനെ ഇന്ത്യ സ്വതന്ത്രമാക്കണമെന്ന് വാദിക്കുന്ന ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് തലവൻ യാസിൻ മാലിക് പിടിയിൽ. ശ്രീനഗറിൽ മോസിമ വില്ലേജിൽ വച്ച് ഇയാളെ പൊലീസ് പിടികൂടിയതായി ജമ്മു കാശ്മീർ പൊലീസ് വക്താവ് അറിയിച്ചു.

ഹുറിയത്ത് നേതാക്കളായ സയിദ് അലി ഗിലാനി, മിർവയിസ് ഉമർ ഫറൂഖ് എന്നിവർക്കൊപ്പം കാശ്മീർ താഴ്വരകളിൽ ശക്തമായ വിഘടനവാദം പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്കാണ് യാസിൻ മാലികിനുള്ളത്. മൂവരും യോജിച്ച് ഈ ഭാഗങ്ങളിൽ പ്രചാരണം നടത്തിയതായി പൊലീസ് റിപ്പോർട്ടുണ്ട്.

ഒരു വർഷത്തോളമായി ഇയാൾക്ക് വേണ്ടി പൊലീസ് ശക്തമായ തിരച്ചിലിലായിരുന്നു. സൈന്യവും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാസിൻ മാലിക് പിടിയിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ