ശ്രീനഗര്‍: കശ്മീരിൽ സുരക്ഷാ സൈനികരും ആയുധധാരികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ ഉന്നത കമാൻഡറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പുല്‍വാമ ജില്ലയിലെ അവാന്തിപോറ മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്.

ഭീകരർ സ്വകാര്യ കാറിൽ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിലെ പൊലീസും രാഷ്ട്രീയ റൈഫിൾസ് സേന അംഗങ്ങളും കാർ തടയുകയായിരുന്നു.

സുരക്ഷ ഉദ്യോഗസ്ഥർ കാർ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആയുധധാരികൾ വെടിയുതിർത്തു. ദക്ഷിണ കാഷ്മീരിലെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന സംഘത്തിനു നേർക്കായിരുന്നു ആക്രമണം. പോലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തിനു പിന്നിലെത്തിയ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പോലീസ് നടത്തിയ വെടിവയ്പിൽ രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശേധന തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ