ശ്രീനഗർ: ജമ്മു കാശ്‌മീരിലെ രജൗരി സെക്‌ടറിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികർ മരിച്ചു. പാക് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈനികർക്ക് ജീവൻ നഷ്ടമായത്.

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നത്. ഇന്ത്യൻ സൈനികർക്ക് പാക് ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു.

സൈനികരെ അടിയന്തിര ശുശ്രൂഷ നൽകാനായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റൈഫിൾമാന്മാരായ വിനോദ് സിംഗ്, ജാകി ശർമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

അഖ്‌നൂറിലെ ജൗരിയാൻ ധനപൂർ ഗ്രാമവാസിയാണ് 24കാരനായ വിനോദ് സിംഗ്. കത്തുവ ജില്ലയിലെ ഹിരനഗറിന് സമീപം സാൻഹയിൽ ഗ്രാമവാസിയായിരുന്നു 30 കാരനായ ജാകി ശർമ്മ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ