ശ്രീനഗർ: കാശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ കെറിയ സെക്ടറിൽ 120 ഇൻഫൻട്രി ബ്രിഗേഡിനു നേർക്കായിരുന്നു ആക്രമണം. ഇന്ത്യ ഇവിടെ പ്രത്യാക്രമണം നടത്തുന്നുണ്ട്.

ഇന്ത്യയുമായി സമാധാന ചർച്ചകൾ സജീവമാക്കണം എന്ന് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. ഇതോടെ പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ സമാധാന ചർച്ചകൾക്കുള്ള ആഹ്വാനം പൊള്ളത്തരമാണെന്ന് വ്യക്തമായി.

ഈ വർഷം 881 പ്രാവശ്യമാണ് പാക്ക് സേന വെടിനിർത്തൽ കരാർ ലംഘിച്ചത്. കശ്മീരിൽ 30 സാധാരണക്കാർ വെടിവയ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ