പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലേർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്ക് ഉചിതമായ സമയത്ത് പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

Also Read: ശബരിമലയില്‍ പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി; നിര്‍ണായക പരാമര്‍ശങ്ങള്‍

” ഉചിതമായ സമയമെന്ന് പ്രാദേശിക ഭരണകൂടത്തിന് ബോധ്യമാകുമ്പോൾ ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുഃനസ്ഥാപിക്കും. നിയമവശങ്ങളും ക്രമസമാധാനവും പരിഗണിച്ച് യോഗങ്ങൾ ചേർന്ന് തീരുമാനമെടുക്കും,” മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ചോദ്യത്തിന് മറുപടിയായി ഷാ പറഞ്ഞു.

Also Read: സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും; വളര്‍ച്ച അഞ്ച് ശതമാനത്തിനു താഴെ4

സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും ആപ്പിൾ വ്യാപരം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. ദിനപത്ര വിതരണവും ടിവി ചാനലുകളും സാധാരണ നിലയിലാണ്. ബാങ്ക് അടക്കം എല്ലാ ധനകാര്യ സ്ഥാപനങ്ങളും കശ്മീരിൽ പ്രവർത്തിക്കുന്നുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത്. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയായിരുന്നു സര്‍ക്കാര്‍ നടപടി. നിയമസഭയുടെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങളെല്ലാം ഇതോടെ റദ്ദാക്കപ്പെട്ടു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

പ്രധാന രാഷ്ട്രീയ നേതാക്കളെ അടക്കം തടങ്കലില്‍ വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 370 നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്. സുരക്ഷ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് അന്ന് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി, ലോക്‌സഭാ അംഗം ഫറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook