ശ്രീനഗർ: വടക്കൻ കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. 26/11 ലെ മുംബൈ ആക്രമണത്തിന്രെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സക്കിയുർ ലഖ്‌വിയുടെ സഹോദരിപുത്രൻ ഉവൈദ് ഉൾപ്പടെ ആറ് പേരാണ് സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബന്ദിപ്പൂർ ജില്ലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തേത്തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ വലയിൽ അകപ്പെട്ടതായി മനസ്സിലായതോടെയാണ് എട്ടംഗ  ഭീകര സംഘം സൈന്യത്തിന് നേരെ വെടിയുതിർത്തത്. ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനീകൻ കൊല്ലപ്പെട്ടിട്ടുണ്ട്.

ഏറ്റുമുട്ടലിൽ 5 ഭീകരർ കൊല്ലപ്പെടുകയും 2 ഇന്ത്യൻ സൈനീകർക്ക് പരുക്കേൽക്കുകയും ചെയ്തു. 3 ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്. കൂടുതൽ സൈനീക വ്യൂഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ