ശ്രീനഗർ: കശ്‌മീർ താഴ്‌വരയിൽ വീണ്ടും സംഘർഷം ഉടലെടുത്തു. സ്കൂൾ ബസിന് നേർക്ക് ഇന്നലെ അക്രമകാരികൾ കല്ലെറിഞ്ഞതിനെ തുടർന്ന് ബസിലുണ്ടായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. രക്ഷിതാക്കളും പൊലീസും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി ശക്തമായ നടപടി ഉറപ്പുനൽകി.

നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുളളയും ഹുറിയത്ത് നേതാവ് മിർവൈസ് ഉമർ ഫറൂഖും സംഭവത്തെ അപലപിച്ച് രംഗത്ത് എത്തി. ഷോപിയാനിലെ റെയിൻബോ ഇന്റർനാഷണൽ സ്കൂളിന്റെ ബസിന് നേർക്കാണ് കല്ലേറുണ്ടായത്.

പുൽവാമ ജില്ലയിലെ ദ്രബ്‌ഗം ഏരിയയിൽ വിഘടനവാദി നേതാവ് സമീർ ടൈഗറടക്കം രണ്ട് പേരെ കൊലപ്പെടുത്തിയതിനെതിരെയാണ് താഴ്‌വരയിൽ സംഘർഷം നടക്കുന്നത്. ഏഴംഗ വിനോദസഞ്ചാരി സംഘത്തെ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.

കല്ലേറിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി രഹാൻ ഗുർസിയെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ തലയ്ക്കാണ് കല്ല് കൊണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook