Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്

ജമ്മുകശ്മീര്‍: സജാദ് ലോണിനെ മോചിപ്പിച്ചു; മെഹബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

സജാദ് ബിജെപിയുടെ നോമിനിയായ പിഡിപി-ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു

sajad lone released, jammu and kashmir, abrogation of special status, sajad lone news, article 370, india news, indian express

ന്യൂഡല്‍ഹി: പീപ്പിള്‍സ്‌ കോണ്‍ഫറന്‍സ് ചെയര്‍മാനും മുന്‍ ജമ്മുകശ്മീര്‍ സംസ്ഥാന മന്ത്രിയുമായിരുന്ന സജാദ് ലോണിനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു. 2019 ഓഗസ്റ്റില്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ സജാദിനെ സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ ആക്കി ഒരു വര്‍ഷം ആകുമ്പോഴാണ് മോചനം.

അതേസമയം, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് നീട്ടി. മെഹബൂബ ഒരു വര്‍ഷമായി തടവിലാണ്. ആദ്യം ഗസ്റ്റ് ഹൗസിലും പിന്നീട് വീട്ടിലുമാണ് അവരെ തടവിലാക്കിയത്. ഇപ്പോള്‍ തടവില്‍ കഴിയുന്ന മുഖ്യധാര രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് മെഹബൂബ. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയേയും ഒമര്‍ അബ്ദുള്ളയേയും മാര്‍ച്ച് മാസത്തില്‍ മോചിപ്പിച്ചിരുന്നു.

തന്റെ മോചനം സജാദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ജയില്‍ ഒരു പുതിയ അനുഭവം അല്ലെന്നും എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞത് മാനസികമായി തളര്‍ത്തുന്നതാണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒടുവില്‍ ഒരു വര്‍ഷം തികയാന്‍ അഞ്ചു ദിവസം അവശേഷിക്കേ ഞാനൊരു സ്വതന്ത്ര മനുഷ്യനാണെന്ന് ഔദ്യോഗികമായി അറിയിച്ചു. ധാരാളം കാര്യങ്ങള്‍ മാറി. ഞാനും. ജയില്‍ പുതിയൊരു അനുഭവമല്ല. പതിവായി ശാരീരിക പീഢനമായിരുന്നു മുമ്പുള്ളവയില്‍. പക്ഷേ, ഇത് മാനസികമായി തളര്‍ത്തി. താമസിയാതെ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കാം, അദ്ദേഹം ട്വീറ്റ് ചെയ്തു. 2019 ഓഗസ്റ്റ് അഞ്ചിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റാണിത്.

ഈ വര്‍ഷം ഫെബ്രുവരി ആറിന് സജാദിനേയും പിഡിപി യുവജന വിഭാഗം നേതാവ് വഹീദ് പാറയേയും എംഎല്‍എ ഹോസ്റ്റലില്‍ നിന്നും അവരുടെ വീടുകളിലേക്ക് മാറ്റിയിരുന്നു. അവിടെ അവര്‍ വീട്ടുതടങ്കലില്‍ തുടര്‍ന്നു.

Read Also: ജമ്മുകശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായി തുടരുന്ന കാലം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ഒമര്‍ അബ്ദുള്ള

രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍, ബിസിനസുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ അടക്കം അനവധി പേരെ 370-ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയശേഷം വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.

2002-ല്‍ സജാദിന്റെ പിതാവ് അബ്ദുള്‍ ഗനി ലോണിനെ ഭീകരര്‍ വധിച്ചിരുന്നു. സജാദ് ബിജെപിയുടെ നോമിനിയായ പിഡിപി-ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ സജാദ് ഉപകരണമായിരുന്നു.

എങ്കിലും, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ന്യൂഡല്‍ഹിയുടെ നീക്കത്തെ സജാദ് ശക്തമായി എതിര്‍ത്തിരുന്നു. കേന്ദ്രം തീരുമാനം പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

Read in English: J&K: Sajad Lone released from home detention, says ‘jail experience this time was psychologically draining’

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jk sajad lone released from home detention

Next Story
ഓക്‌സ്‌ഫോര്‍ഡിന്റേത് ഉൾപ്പെടെ രണ്ട് കോവിഡ് വാക്‌സിനുകള്‍ കുരങ്ങന്‍മാരില്‍ വിജയംcoronavirus, covid-19, coronavirus immunity, coronavirus structure, coronavirus PLpro, coronavirus latest news, coronavirus research, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com