Latest News

ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

കശ്മീര്‍ സര്‍വകലാശാല പ്രൊഫസറടക്കം അഞ്ച് ഭീകരരെ വധിച്ച് ഒരാഴ്ച തികയും മുന്‍പാണ് അടുത്ത ഏറ്റുമുട്ടല്‍

kashmir encounter, live updates, J&K, encounterm Hizbul Mujahideen, Shopian, Pulwama encounter, india news, indian express, indian army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരരുടെ വെടിയേറ്റ് ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം തുടങ്ങിയത്.

പരുക്കേറ്റ ജവാനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. ഷോപിയാനിലെ ബദിഗം ഗ്രാമത്തില്‍ അഞ്ച് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വെടിവച്ച് കൊന്ന് ഒരാഴ്ച തികയും മുന്‍പാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

ഹിസ്ബുള്‍ കമാന്റര്‍മാരായ സദ്ദം പാഡര്‍, ബിലാല്‍ മൊഹന്ദ്, ആദില്‍ മാലിക്, തൗസീഫ് ഷെയ്ഖ്, കശ്മീര്‍ സര്‍വകലാശാല പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു സൈനികനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു.

ദക്ഷിണ കശ്മീരില്‍ ഇത് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജനങ്ങള്‍ സൈന്യവും പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ അഞ്ച് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെയും പൊലീസിന്റെയും നാല് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിരുന്നു.

Web Title: Jk pulwama encounter live updates army hizbul mujahideen mehbooba mufti police

Next Story
Karnataka Election 2018 Voting Live Updates: കർണ്ണാടകയില്‍ തൂക്കു മന്ത്രിസഭയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍;ജെഡിഎസ് നിര്‍ണായക ശക്തിയാകുംKatnataka Election 2018 Live:
The moderation of comments is automated and not cleared manually by malayalam.indianexpress.com