Latest News

അതിര്‍ത്തിയില്‍ ചിറകടിയൊച്ച: ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പാക് ഹെലിക്കോപ്റ്റര്‍

ഇ​ന്ത്യ​ൻ സൈ​ന്യം ഹെ​ലി​കോ​പ്റ്റ​ർ വെ​ടി​വ​ച്ചി​ടാ​ൻ ശ്ര​മി​ച്ചു

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ​ർ നി​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി. ജ​മ്മു​കശ്മീ​രി​ലെ പൂ​ഞ്ചി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ത്യ​ൻ സൈ​ന്യം ഹെ​ലി​കോ​പ്റ്റ​ർ വെ​ടി​വ​ച്ചി​ടാ​ൻ ശ്ര​മി​ച്ചു.

ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലയ്ക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടർ പറന്നത്. ക​ഴി​ഞ്ഞ മാ​സ​വും പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ കാ​ണ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ചി​രി​ക്കു​ന്ന​ത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രണ്ടാം മിന്നലാക്രമണത്തിന് സമാനമായ മറുപടി പാകിസ്ഥാന് നൽകിയതായി പ്രതികരിച്ചിരുന്നു. ചില വലിയ കാര്യങ്ങളൊക്കെ നടന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ടു മൂന്നു ദിവസങ്ങൾക്ക് മുമ്പ് ചിലത് നടന്നിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. എന്താണ് നടന്നതെന്ന് നിങ്ങൾ അടുത്തുതന്നെ അറിയും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jk pakistani chopper violates indian airspace in poonch district

Next Story
അഭിലാഷ് ടോമി രാജ്യത്തെ യുവാക്കൾക്ക് മാതൃക; പ്രധാനമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com