ബരാമുല്ല: ജമ്മു കശ്മീരിലെ ബരാമുല്ല ജില്ലയിലെ സോപൂർ ഏരിയയിൽ 35 വയസ് പ്രായം തോന്നിക്കുന്ന തോക്കുധാരിയായ ഒരാൾ വെടിയേറ്റ് മരിച്ചു. ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സൈന്യവും ഭീകരരും തമ്മിൽ ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്.

ബരാമുല്ലയിൽ നടന്ന ഏറ്റുമുട്ടലിൽ പ്രദേശവാസിയായ മിർ മുഹമ്മദ് അഷ്റഫ് വെടിയേറ്റ് മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ സലീമയെ ഗുരുതരമായ പരുക്കുകളോടെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഹജിൻ മേഖലയിൽ ഇന്നലെ രാത്രി പ്രദേശവാസികളായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മണിക്കൂറുകൾക്കകം മൂന്ന് കശ്മീർ സ്വദേശികളും ഒരു ഭീകരനുമാണ് കശ്മീരിൽ വെടിയേറ്റ് മരിച്ചത്.

ഭീകരർ മേഖലയിലെ ഒരു വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇവിടെയുണ്ടായിരുന്ന ഹസൻ ദർ (45), അഹമ്മദ് ദർ (26) എന്നിവരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയി. ഇവരുടെ മൃതദേഹമാണ് പിന്നീട് ഹജിൻ മേഖലയിൽ കണ്ടെത്തിയത്. പ്രദേശവാസികളെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുന്ന രീതി ഭീകരർ തുടരുകയാണെന്ന് സൈനിക വക്താവ് പത്രക്കുറിപ്പിൽ അറിയിച്ചു.

തിങ്കളാഴ്ചയ്ക്ക് ശേഷം ഉത്തര കശ്മീർ മേഖലയിൽ ആറ് നാട്ടുകാർക്കാണ് ജീവൻ നഷ്ടമായത്. ബരാമുല്ലയിലാണ് ഇവരിൽ നാല് പേരെയും ഭീകരർ വധിച്ചത്. ഭീകരർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ലഷ്‌കർ ഭീകരെയാണ് പൊലീസ് കുറ്റപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ