Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ദേശീയ പതാക തലകീഴായി പിടിച്ച് കശ്മീരില്‍ ബിജെപി റാലി; പൊലീസ് കേസെടുത്തു

ദേശീയ പതാകയോട് അനാദരവ് കാണിച്ചതിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജമ്മു കശ്മീരിലെ കത്തുവയില്‍ വ്യാഴാഴ്ച നടന്ന ബിജെപി റാലിയില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതിന് ബിജെപി എംഎല്‍എ രാജീവ് ജാസ്രോതിയയ്ക്കെതിരേ പോലീസ് കേസെടുത്തു. ദേശീയ പതാകയോട് അനാദരവ് കാണിച്ചതിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രദേശവാസിയായ വിനോദ് നജ്വാന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് ജസ്രോതിയയ്ക്കും റാലിയില്‍ പങ്കെടുത്ത കണ്ടാല്‍ അറിയാവുന്ന മറ്റുചിലര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്. കത്തുവ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് രാജീവ് ജാസ്രോതിയ.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നേതാവായ രാഹുല്‍ ദേവ് ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പാതക തലകീഴായി പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് വിനോദ് നജ്വാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കേസെടുക്കുകയായിരുന്നു.

ഒക്ടോബര്‍ പത്തിനാണ് ജമ്മു കശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

റാലിയില്‍ രണ്ട് കിലോമീറ്ററിലധികം പതാക തലകീഴായി പിടിച്ച് നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് വിനോദ് നജ്വാന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ വികാരത്തെ വ്രണപ്പെടുത്തുന്നതാണിതെന്ന് പരാതിയില്‍ പറയുന്നു. മറ്റു വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jk national flag displayed upside down in bjp rally in kathua fir filed

Next Story
യുപിയില്‍ ആപ്പിള്‍ ഉദ്യോഗസ്ഥനെ പൊലീസ് വെടിവെച്ച് കൊന്നു; ആദിത്യനാഥ് മറുപടി പറയണമെന്ന് ഭാര്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com