ശ്രീനഗർ: ജമ്മു കാശ്മീരിലെ നൗഷേര സെക്ടറിൽ ഉണ്ടായ ഐഇഡി സ്ഫോടനത്തിൽ ജവാൻ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് രജൗരി ജില്ലയുടെ, പാക് അതിർത്തിയോട് ചേർന്ന ഭാഗത്ത് ഐഇഡി സ്ഫോടനം നടന്നത്. മലയാളിയായ മേജർ എസ്‌ജി നായരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ മറ്റൊരു ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുഖാർനി ഏരിയയിലെ രൂപ്‌മതി ഫോർവേഡ് പോസ്റ്റിനോട് ചേർന്നാണ് സ്ഫോടനം ഉണ്ടായത്. രണ്ട് സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. വൈകിട്ട് 4.30 നും പിന്നീട് ആറ് മണിയോട് അടുത്തുമാണ് സ്ഫോടനങ്ങൾ നടന്നത്.
അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീകരവാദികളാകും ഐഇഡി ബോംബ് സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേസമയം രജൗരി ജില്ലയിലെ തന്നെ സുന്ദർബാനി ഏരിയായിൽ ഇന്ത്യൻ സൈന്യത്തിലെ ഒരു പോർട്ടർക്ക് സസാരമായി വെടിയേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.